എന്‍.ഡി.എക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് 101 റിപ്പോര്‍ട്ടേഴ്സ്
ന്യൂഡല്‍ഹി: എന്‍.ഡി.എക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ '101 റിപ്പോര്ട്ടേഴ്സി''ന്റെ എക്സിറ്റ് പോള്‍ ഫലം. എന്‍.ഡി.എ മുന്നണിക്ക് 253 സീറ്റും യു.പി.എക്ക് 151 സീറ്റും മറ്റുള്ളവര്‍ക്ക് 134 സീറ്റും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികാരം ലഭിക്കാന്‍ വേണ്ട കേവലഭൂരിപക്ഷത്തിന് 272 സീറ്റാണ് വേണ്ടത്. ബി.ജെ.പിക്ക് സ്വന്തമായി 214 സീറ്റും കോണ്‍ഗ്രസിന് 114 സീറ്റുകളും ലഭിക്കും. 2014ല്‍ ബി.ജെ.പിക്ക് 267സീറ്റും കോണ്‍ഗ്രസിന് 44 സീറ്റും മാത്രമാണ് ലഭിച്ചത്. 26 സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാവുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ ബി.ജെ.പിക്ക് രണ്ടുസീറ്റ് ലഭിക്കുമെന്നാണ് പറയുന്നത്. യു.ഡി.എഫിന് 14ഉം എല്‍.ഡി.എഫിന് നാലുസീറ്റും ലഭിക്കുമെന്നും സര്‍വേ പ്രവചിച്ചു.
അസമില്‍ ബി.ജെ.പിക്ക് 9, കോണ്‍ഗ്രസിന് 4, ബിഹാറില്‍ ബി.ജെ.പിക്ക് 11, കോണ്‍ഗ്രസിന് 6, മറ്റുള്ളവര്‍ 23, ഗുജറാത്തില്‍ ബി.ജെ.പിക്ക് 18, കോണ്‍ഗ്രസിന് 8, ഹരിയാനയില്‍ ബി.ജെ.പിക്ക് 7, കോണ്‍ഗ്രസിന് 3, കര്‍ണാടകയില്‍ ബി.ജെ.പിക്ക് 18, കോണ്‍ഗ്രസിന് 9, ജെ.ഡി.എസിന് 1, മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 15, കോണ്‍ഗ്രസിന് 14, ഡല്‍ഹിയില്‍ ബി.ജെ.പിക്ക് 4, എ.എ.പിക്ക് 3, രാജസ്ഥാനില്‍ ബി.ജെ.പിക്ക് 18, കോണ്‍ഗ്രസിന് 6, തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് 4, കോണ്‍ഗ്രസിന് 5, മറ്റുള്ളവര്‍ക്ക് 29, ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് 46, കോണ്‍ഗ്രസിന് 6, മഹാസഖ്യത്തിന് 28ഉം സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."