ഡി.ജി.പിയും ഐ.ജിയും കേസ് അട്ടിമറിക്കുന്നു- ആരോപണവുമായി കന്യാസ്ത്രീകള്‍
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അട്ടിമറിക്കാന്‍ ഡി.ജി.പിയും ഐ.ജിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള നീക്കം കേസ് നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച് സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകള്‍ ആരോപിച്ചു.
ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഡി.ജി.പിയും ഐ.ജിയുമാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്നു പറഞ്ഞ ഡി.വൈ.എസ്.പിയെ സ്വതന്ത്രമായി അന്വേഷിക്കാന്‍ ഉന്നതര്‍ അനുവദിക്കുന്നില്ല. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ല. ഫ്രാങ്കോയെ രക്ഷപ്പെടുത്താന്‍ തന്നെയാണ് ഇവരുടെ ശ്രമം. അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ല. എന്നാല്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കണം- കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടി.
അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെയും പി,സി ജോര്‍ജ് എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെയും തിങ്കളാഴ്ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.
അതിനിടെ, അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം ക്രൈബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."