വളാഞ്ചേരി പീഡനക്കേസ് പ്രതിക്ക് ജാമ്യമില്ല
മഞ്ചേരി: അഡ്വ.വി.എ ആളൂര്‍ തന്നെ കോടതിയിലെത്തിയിട്ടും വളാഞ്ചേരി പോക്സോ കേസ് പ്രതി ഷംസുദീന്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. കേസ് പരിഗണിച്ച മഞ്ചേരി പ്രത്യേക പോക്സോ കോടതി അഡ്വ. ആളൂര്‍ മുഖേന സമര്‍പ്പിച്ച ഹരജി 30ലേക്ക് മാറ്റി. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൊഴികൂടി കേള്‍ക്കണമെന്നും പ്രതി വിദേശത്തായതിനാല്‍ അറസ്റ്റ് ഇപ്പോള്‍ നടക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെ രക്ഷിക്കുന്നതിന് ഷംസുദ്ദീനെ മനഃപൂര്‍വം കേസില്‍ പെടുത്തുകയായിരുന്നുവെന്നാണ് പ്രതിക്ക് വേണ്ടി ഹാജരായ ആളൂര്‍ കോടതിക്ക് മുന്‍പാകെ വാദമുയര്‍ത്തിയത്. വിവാഹ വാഗ്ദാനം നല്കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വളാഞ്ചേരി നഗരസഭയിലെ ഇടത്പക്ഷ കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീനെതിരേ വളാഞ്ചേരി പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."