HOME
DETAILS

പാലായില്‍ പിങ്ക് പൊലീസിന് ഒന്നാം വാര്‍ഷികം

  
backup
September 09 2018 | 05:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8

പാലാ : പാലായില്‍ പിങ്ക് പോലീസ് പ്രവര്‍ത്തനം ഒന്നാം വര്‍ഷത്തിലേക്ക്. സ്ത്രീ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി തുടക്കം കുറിച്ച പിങ്ക് പോലീസ് സംവിധാനം പാലായില്‍ മികവിന്റെ ഒരു വര്‍ഷമാണ് പൂര്‍ത്തീകരിച്ചത്. പാലാ ഡിവൈഎസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് പോലീസ് പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി പോലീസ് സബ് ഡിവിഷനുകളുടെ കീഴിലാണ് പ്രവര്‍ത്തനം നടത്തുന്നത്.
എഡിജിപി ബി. സന്ധ്യാ ഐപിഎസ് നടപ്പിലാക്കിയ പോലീസിന്റെ സ്ത്രീ സുരക്ഷാ വിഭാഗമാണ പിങ്ക് പോലീസ്. പാലാ ഡിവൈഎസ്പി വി.ജി. വിനോദ് കുമാര്‍ പ്രത്യേക താത്പര്യമെടുത്താണ് 2017ല്‍ പാലായില്‍ പിങ്ക് പോലീസ് സംവിധാനം നടപ്പിലാക്കുന്നത്. ഇതിനായി അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള വാഹനവും ലഭ്യമാക്കി. മുന്നിലും പിന്നിലും കാമറകള്‍, ഡജിപിഎസ് സംവിധാനം, ട്രാക്കര്‍, വേഗത അളക്കുന്നതിനുള്ള സംവിധാനം, മെസേജ് അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വാഹനം. രണ്ട് വനിതാ എസ്‌ഐ, രണ്ട് സീനിയര്‍ സിപിഒ, 4 സിപിഒ എന്നിവരുള്‍പ്പെടുന്നതാണ് പിങ്ക് പോലീസ് വിംങ്.
ഒരു വര്‍ഷത്തിനിടെ മികവുറ്റ സേവനമാണ് പിങ്ക് പോലീസ് നടത്തിയത്. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക, സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തുക, ബസുകളില്‍ പരിേേശാധന നടത്തുക, സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുക എന്നിങ്ങനെ നിരവധി ചുമതലകളാണ് ഇവര്‍ക്കുള്ളത്. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 15 ഓളം േേകസുകളില്‍ ഇവര്‍ നേരിട്ട് കേസെടുത്തു. എസ്‌ഐമാരായ മിനി, കുഞ്ഞുമോള്‍, സീനിയര്‍ സിപിഒമാരായ മഞ്ജുഷ, മറിയാമ്മ, സിപിഒ മാരായ ഇന്ദു, ബിന്ദു, കണ്‍സി, രമ്യ എന്നിവര്‍ ആണ് പാലാ പിങ്ക് പോലീസിലുള്ളത്.
പരാതിക്കാര്‍ 1515 എന്ന കണ്‍ടോള്‍ നമ്പരില്‍ വിളിച്ചാല്‍ പിങ്ക് പോലീസിന്റെ സേവനം ലഭ്യമാകും. അപകടസാഹചര്യങ്ങളില്‍ നിന്നാണ് വിളിച്ചതെങ്കിലും ഫോണിന്റെ ജിപിഎസ് ഉപയോഗിച്ച് സ്ഥലം കണ്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പിങ്ക് പോലീസിനാകും. സ്ത്രീകള്‍ ഒറ്റക്ക് കഴിയുന്ന വീടുകള്‍ മനസിലാക്കി അവര്‍ക്ക് നമ്പരുകള്‍ നല്‍കിയിട്ടുണ്ട്. ഹോസ്റ്റലുകള്‍, കോണ്‍വെന്റുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയും പിങ്ക് പോലീസിന്റെ നിരീക്ഷണത്തിലുണ്ട്. അവശ്യസാഹചര്യങ്ങളില്‍ ഗതാഗതപരിശോധനക്കും പിങ്ക് പോലീസ് രംഗത്തുണ്ടാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago