കുമരകത്ത് പെഡല്‍ ബോട്ടിംഗ് ആരംഭിച്ചു
കോട്ടയം : പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനായി ഡിറ്റിപിസി ഒരുങ്ങുന്നു. കുമരകം-കവണാറ്റിന്‍കരയില്‍ പെഡല്‍ ബോട്ടിംഗ് സൗകര്യമൊരുക്കിയാണ് ഡിറ്റിപിസി സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കിക്കുന്നത്.
കുമരകത്ത് ആദ്യമായാണ് ഡിറ്റിപിസി പെഡല്‍ ബോട്ട് സൗകര്യമൊരുക്കുന്നത്. ഇതിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍ നിര്‍വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം കവിതാ ലാലു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. വി. ബിന്ദു, ഡിറ്റിപിസി എക്‌സിക്യുട്ടിവ് കമ്മറ്റി അംഗം കെ. കേശവന്‍, സെക്രട്ടറി ഡോ. ബിന്ദു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന ദിവസമായ ഇന്ന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബോട്ടിംഗ് സൗജന്യമായിരുന്നു.
കോടിമതയിലുള്ള ഡി.റ്റി.പി.സി ഓഫീസില്‍ യാത്രായ്ക്കായി മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഫോണ്‍- 0481 2560479. ഡിറ്റിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളായ ഇല്ലിക്കല്‍കല്ല്, അരുവിക്കുഴി വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ, എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്റര്‍ എന്നിവിടങ്ങളിലും വിനോദസഞ്ചാരികളെത്തിത്തുടങ്ങി. ജില്ലയിലെ ടൂറിസം മേഖല സജീവമായതായി ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."