ഫലമറിയാന്‍ വിപുല സംവിധാനം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള ഇലക്ഷന്‍ ഫലം ലഭ്യമാകും.
ഫലം ഇലക്ഷന്‍ കമ്മിഷന്റെ സുവിധ സോഫ്റ്റ് വെയര്‍ വഴി വെബ്‌സൈറ്റില്‍ ലഭ്യമാണ്. (https:esults.eci.gov.in).
ഇലക്ഷന്‍ കമ്മിഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാകും. (Play store URL :https:play.google.comstoreappsdetails?id=com.eci.citizen)
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ എന്‍.ഐ.സി (NIC) ട്രെന്‍ഡ് (TREND) സോഫ്റ്റ്‌വെയര്‍ വഴിയുള്ള ഫലങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് ലഭ്യമാകും. (http:trend.kerala.gov.in). ട്രെന്‍ഡ് മൊബൈല്‍ ആപ്പിലും തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. ട്രെന്‍ഡ് മൊബൈല്‍ ആപ്പ് https:keralapolls.nic.intrend നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (Playstore URL:https:play.google.comstoreappsdetails?idt=rend.kerala.nic.in ).
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലും തത്സമയ വിവരം ലഭ്യമാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (Play storeURL: https:play.google.comstoreappsdetails? id=in.gov.kerala.prd&hl=en_-IN).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."