മിഠായിത്തെരുവ് സുരക്ഷാ ക്രമീകരണം: അന്തിമഘട്ട പരിശോധന 15 മുതല്‍
കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണത്തിന്റെയും സുരക്ഷാ മുന്‍ കരുതലിന്റെയും ഭാഗമായി കടകളിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 15 മുതല്‍ 19 വരെ അന്തിമഘട്ട പരിശോധനകള്‍ നടത്തും. കലക്ടറുടെ ചേംബറില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കടകളിലെ സുരക്ഷാക്രമീകരണങ്ങള്‍ നടപടി പ്രകാരമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് 1250 ഓളം കടകളില്‍ പരിശോധന നടത്തുകയും ചില കടകള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള കടകള്‍ക്ക് ഇന്നും നാളെയുമായി നോട്ടിസ് നല്‍കും. അന്തിമ പരിശോധനയില്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്ഥാപിച്ചില്ലെന്ന് ബോധ്യപ്പെട്ടാല്‍ കടയടയ്ക്കല്‍ നടപടിയിലേക്ക് നീങ്ങും. നോട്ടിസ് നല്‍കി ഏഴു ദിവസത്തിനകം പരിഹാരം കാണാത്ത കടകള്‍ക്കാണ് കടയടയ്ക്കല്‍ ഉത്തരവ് നല്‍കുക.
മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശം നല്‍കി. എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുള്‍നാസര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌ക്കര്‍, അഡീഷനല്‍ തഹസില്‍ദാര്‍ അനിതകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."