HOME
DETAILS
MAL
ഉപഹാര സമര്‍പ്പണം 29ന്
backup
July 24 2016 | 20:07 PM
പെരുമ്പള: എ.കെ.ജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ വായനാകുറിപ്പു മത്സരത്തിലെ വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം 29 ന് ഉച്ചയ്ക്ക് കോളിയടുക്കം ഗവ:യുപി സ്കൂളില്‍ നടക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി പ്രഭാകരന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പ്രഭാഷണം നടത്തും. ബംഗളുരു രാജീവ് ഗാന്ധി യൂനിവേഴ്സിറ്റിയില്‍ നിന്നു ഹോമിയോപ്പതിയില്‍ അഞ്ചാം റാങ്ക് നേടിയ ഡോ. എം.ജി അഞ്ജു, ദേശീയ ഫാര്‍മസി യോഗ്യതാ പരീക്ഷയില്‍ മൂന്നു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നേടിയ കെ.എ മുഹമ്മദ് ഫൈസല്‍, താലൂക്ക് തല വായനാ മത്സരവിജയി ശ്രീകൃഷ്ണ എന്നിവര്‍ക്ക് ഉപഹാരം നല്കി ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."