HOME
DETAILS

ഭക്ഷണമെന്ന സമാധാനക്കരാര്‍

  
backup
October 10 2020 | 00:10 AM

delhi-diary

 


അമേരിക്ക ഓരോവര്‍ഷവും വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ഭക്ഷണത്തിന് ചെലവഴിക്കുന്ന തുക മതി ലോകത്തിന്റെ പട്ടിണി മാറ്റാന്‍. 11 ബില്യന്‍ ഡോളര്‍ വര്‍ഷമുണ്ടെങ്കില്‍ ലോകത്തിന്റെ തന്നെ പട്ടിണി മാറ്റാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതു മതിയാവും. 2019ല്‍ അമേരിക്ക വളര്‍ത്തു പക്ഷി, മൃഗാദികങ്ങളുടെ ഭക്ഷണത്തിനായി മാത്രം ചെലവഴിച്ചത് 36.9 ബില്യന്‍ ഡോളറാണ്. ഭക്ഷണമാണ് മനുഷ്യ സമൂഹത്തിന്റെ പ്രധാന പ്രത്യയശാസ്ത്രം. ഭക്ഷണമാണ് വിശക്കുന്നവന്‍ കാണുന്ന ഏറ്റവും വലിയ സ്വപ്നവും. ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ യുനൈറ്റഡ് നാഷണിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെത്തുന്നത് ഈ യാഥാര്‍ഥ്യത്തെ അംഗീകരിച്ചാണ്. വിശപ്പിനെതിരായ പോരാട്ടത്തിനാണ് ഇത്തവണത്തെ നൊബേല്‍. വിശപ്പാണ് അശാന്തിയുടെ ആദ്യവിത്തു പാകുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തെക്കാള്‍ സാമാധാനം കൊണ്ടുവരുന്ന മറ്റൊന്നും ലോകത്തില്ല. വിശന്നിരിക്കുന്ന മനുഷ്യന് ഭക്ഷണത്തോളം മഹത്തായതായി മറ്റൊന്നിനെ കാണാനുമാവില്ല.
821 മില്യന്‍ പേരാണ് ലോകത്ത് അരവയറുമായി ജീവിക്കുന്നവരെന്നാണ് കണക്ക്. പ്രകൃതിയാണ് അപ്രതീക്ഷിതമായി മനുഷ്യനുമേല്‍ വലിയ ദുരിതം വിതക്കുന്നവര്‍. എന്നാല്‍ അതിലും വലിയ ദുരന്തം മനുഷ്യരുടെ ദുരയും പിഴച്ച കണക്കുകളും കൊണ്ടുണ്ടാകുന്ന യുദ്ധങ്ങളാണ്. സാധാരണ ദുരന്ത മേഖലയെക്കാള്‍ മൂന്നിരട്ടിയാണ് യുദ്ധമേഖലയിലെ ദാരിദ്ര്യം. 1961ല്‍ റോമിലാണ് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ തുടക്കം. തൊട്ടടുത്ത വര്‍ഷം 1200 പേര്‍ കൊല്ലപ്പെട്ട ഇറാന്‍ ഭൂകമ്പമായിരുന്നു നേരിട്ട ആദ്യപരീക്ഷണം. അവിടുന്നിങ്ങോട്ട് ലോകത്തെ തന്നെ ഏറ്റവും വലിയ മാനുഷിക സഹായമെത്തിക്കുന്ന സംഘടനയിലേക്കുള്ള വളര്‍ച്ചയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റേത്.


ലോക ജനസംഖ്യയുടെ 15 ശതമാനം ഇന്ന് സംഘടനയുടെ സഹായമെത്തിയവരാണ്.ദുരന്തമേഖലകളിലേക്ക് അവശ്യവസ്തുക്കള്‍ ശേഖരിക്കുകയും അതിനായി സംഭാവനകള്‍ സ്വീകരിച്ച് സഹായമെത്തിച്ചു നല്‍കുകയുമാണ് പ്രവര്‍ത്തന രീതി. കുട്ടികള്‍, ഗര്‍ഭിണികള്‍, പോഷകാഹാരക്കുറവുള്ള സ്ത്രീകള്‍, പ്രായക്കൂടുതലുള്ളവര്‍ എന്നിവരാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഊന്നല്‍ നല്‍കുന്ന വിഭാഗം. വെറുതെ ഭക്ഷണം നല്‍കി തിരിച്ചുപോരുകയല്ല, അവരെ സ്വയംപര്യാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളുണ്ട്. 2012 മുതല്‍ 2019 വരെ 88 രാജ്യങ്ങളിലായി 97 മില്യന്‍ പേര്‍ക്കാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം സഹായമെത്തിച്ചത്. ദാരിദ്ര്യം വരുന്ന വഴിയുടെ കണ്ണി മുറിച്ചാലേ വിശപ്പിനെ ഇല്ലാതാക്കാനാവൂ. എക്കാലത്തും സഹായം സ്വീകരിക്കുന്നവരാക്കി ഒരു സമൂഹത്തെ നിര്‍ത്താന്‍ കഴിയില്ല. ഭക്ഷണം നല്‍കുന്നതിലൂടെ ദുരന്തത്തിലകപ്പെട്ട സമൂഹത്തിന് വിശപ്പ് മാറ്റുക മാത്രമല്ല, ജീവിക്കാനുള്ള പുതിയ പ്രതീക്ഷകള്‍ നല്‍കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ കാതല്‍.


ലോകത്തെവിടേക്കും 5,600 ട്രക്കുക്കള്‍, 100 വിമാനങ്ങള്‍ 50 കപ്പലുകള്‍ എന്നിവയിലൂടെ സഹായമെത്തിക്കാനുള്ള ശേഷിയുണ്ട് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്. ഓരോ വര്‍ഷവും 15 ബില്യന്‍ റേഷനാണ് ഇതുവഴി വിതരണം ചെയ്യുന്നത്. ശരാശരി ഒരാള്‍ക്കുള്ള ചെലവ് 0.61 ഡോളറാണ് (ഏകദേശം 45 ഇന്ത്യന്‍ രൂപ). ഏതു പ്രതികൂല സാഹചര്യത്തിലും അതിവേഗത്തില്‍ സഹായമെത്തിക്കാനുള്ള ശേഷിയുണ്ട്. പോഷകാഹാരക്കുറവ് പൂര്‍ണമായും ഇല്ലാതാക്കി 2030 ലോകത്തിന്റെ പട്ടിണി മാറ്റുകയെന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്.


ലോകത്തെ ഒന്‍പതിലൊരാള്‍ ഇപ്പോഴും പട്ടിണിക്കാരനാണെന്നാണ് യു.എന്‍ കണക്ക്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളുടെ മൂന്നില്‍ രണ്ടും സംഘര്‍ഷബാധിത പ്രദേശങ്ങളിലാണ്. 2019ല്‍ മാത്രം 50 രാജ്യങ്ങളിലായി 17.3 മില്യന്‍ കുട്ടികള്‍ക്കാണ് സ്‌കൂള്‍ ഭക്ഷണം നല്‍കിയത്. 36 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് സംഘടനയെ നയിക്കുന്നത്. യു.എന്നിന്റെ തന്നെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ ഫണ്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് എന്നിവയ്‌ക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തനം. വിശപ്പിനും ദാരിദ്ര്യത്തിനും മക്‌മോഹന്‍ രേഖകളില്ല. അത് കണക്കു കൂട്ടാന്‍ കഴിയാത്ത ദൂരത്തിലും വേഗത്തിലും സഞ്ചരിക്കും. അതിലും വേഗത്തില്‍ സഞ്ചരിച്ചു മാത്രമേ വിശപ്പെന്ന ലോകത്തിന്റെ മുന്നിലെ ഏറ്റവും വലിയ ഭീഷണിയെ ഇല്ലാതാക്കാനാവൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago