മുരളീധരന്റെ ചട്ട ലംഘനം അബൂദബി ഇന്ത്യന്‍ എംബസിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: അബൂദബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറിയുമായ സ്മിത മേനോനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ചട്ടം ലംഘിച്ചു പങ്കെടുപ്പിച്ചുവെന്ന പരാതിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അബൂദബി ഇന്ത്യന്‍ എംബസിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡന്റെ് സലീം മടവൂര്‍ ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍ സെക്രട്ടറി അരുണ്‍ പി ചാറ്റര്‍ജി അബൂദബി എംബസിയോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
അബൂദബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി.മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് പരാതി.
മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായുളള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാ മോനോനെ വി.മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വിദേശരാജ്യത്തേക്ക് മന്ത്രിമാര്‍ പോകുമ്പോള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. അബൂദബിയിലെ യോഗത്തില്‍ നയതന്ത്ര പ്രതിനിധിയോ ഔദ്യോഗിക പ്രതിനിധിയോ അല്ലാത്ത സ്മിത മേനോന്‍ പങ്കെടുത്തുവെന്ന് ഫോട്ടോ സഹിതമാണ് സലിം മടവൂര്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."