HOME
DETAILS
MAL
വിദ്വേഷം പരത്തുന്ന ചാനലുകള്‍ക്ക് പരസ്യമില്ല: രാജീവ് ബജാജ്
backup
October 10 2020 | 04:10 AM
മുംബൈ: വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ചാനലുകള്‍ക്കു തന്റെ കമ്പനി പരസ്യം നല്‍കില്ലെന്നു ബജാജ് ഓട്ടോ തലവന്‍ രാജീവ് ബജാജ്.
ഇത്തരത്തിലുള്ള മൂന്നു ചാനലുകളെ തങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി അടക്കമുള്ള മൂന്നു ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്നതടക്കമുള്ള വിഷയങ്ങളില്‍ മുംബൈ പൊലിസ് കേസെടുത്തതിന് പിന്നാലെയാണ് രാജീവ് ബജാജിന്റെ പ്രതികരണം.
വ്യവസായമെന്നതു പണമുണ്ടാക്കാന്‍ മാത്രമല്ല, അതിന് സമൂഹത്തോടും കടപ്പാടുകളുണ്ടെന്നു വ്യക്തമാക്കിയ രാജീവ് ബജാജ്, വിദ്വേഷ പ്രചാരണങ്ങളിലൂടെ സമൂഹത്തില്‍ ഛിദ്രതയുണ്ടാകുന്ന ചാനലുകള്‍ക്കു പരസ്യവരുമാനം നേടിക്കൊടുക്കേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്നും വ്യക്തമാക്കി.
റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരേയായിരുന്നു കഴിഞ്ഞ ദിവസം മുംബൈ പൊലിസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.
മറാത്തി ചാനലുകളിലെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും റിപ്പബ്ലിക് ടി.വിയുടെ അര്‍ണബിനെയടക്കം ചോദ്യം ചെയ്യുമെന്നു പൊലിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."