HOME
DETAILS
MAL
പാസ്വാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍; വകുപ്പുകള്‍ പിയൂഷ് ഗോയലിന്
backup
October 10 2020 | 04:10 AM
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍.
എയിംസില്‍നിന്ന് മൃതദേഹം ഡല്‍ഹിയിലെ വസതിയിലെത്തിച്ചതിനു പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രാഹുല്‍ ഗാന്ധി എം.പി തുടങ്ങിയ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
കേരളാ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ സഞ്ജയ് ഗാര്‍ഗ് അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്റെ നാടായ പട്നയിലേക്ക് കൊണ്ടുപോയി. ഇന്ന് സംസ്കാര ചടങ്ങുകള്‍ നടക്കും.
അതേസമയം, പാസ്വാന് വഹിച്ചിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ചുമതല മന്ത്രി പിയൂഷ് ഗോയലിനു കൈമാറി. റയില്‍വേ, വാണിജ്യ- വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയാണ് നിലവില്‍ പിയൂഷ് ഗോയലിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."