മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ സമസ്തയുടെ പങ്ക് അനിര്‍വചീയം: വി.കെ മുഹമ്മദ് ദാരിമി
ആലുവ: മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് അനിര്‍വചീയമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് വി.കെ മുഹമ്മദ് ദാരിമി. സമസ്ത നയിക്കുന്ന ധാര്‍മ്മിക വിപ്ലവം സമൂഹം അംഗീകരിച്ചതാണെന്നും സമസ്ത എറണാകുളം ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആലുവ-പെരുമ്പാവൂര്‍ ദേശസാല്‍കൃത റൂട്ടില്‍ കുട്ടമശ്ശേരി, ജങ്കാര്‍ സ്റ്റോപ്പിലുള്ള റഹ്മത്ത് ബില്‍ഡിങിലാണ് പുതിയ ജില്ലാ ഓഫീസും കോണ്‍ഫറന്‍സ് ഹാളും തുറന്നത്. ഖാലിദ് ഉസ്താദ് പാനിപ്രയുടെ ദുആയോടെ ആരംഭിച്ച ചടങ്ങില്‍ സമസ്ത മശാവറ അംഗം ഇ.എസ്. ഹസന്‍ ഫൈസി സ്വാഗതവും സി.എം. അലിക്കുഞ്ഞ് മൗലവി അദ്ധ്യക്ഷതയും വഹിച്ചു. എം.എം.അബൂബക്കര്‍ ഫൈസി നന്ദി പറഞ്ഞു. അലി മൗലവി, സയ്യിദ് ശഫീക്ക് തങ്ങള്‍, എം.എം. ഷംസുദ്ദീന്‍ ഫൈസി, എന്‍.കെ. മുഹമ്മദ് ഫൈസി, വി.കെ. മുഹമ്മദ് ദാരിമി പട്ടിമറ്റം, എ.എം പരീത്, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സി.എം. അബ്ദുറഹ്മാന്‍കുട്ടി, കെ.കെ. ഇബ്രാഹിം ഹാജി പേഴക്കാപ്പിള്ളി, കെ.എം. ബഷീര്‍ ഫൈസി, എം.ബി. മുഹമ്മദ് ഹാജി, അഷറഫ് ഹുദവി, അബ്ദുറഹ്മാന്‍ ദാരിമി, ഫൈസല്‍ കങ്ങരപ്പടി, സിയാദ് ചെമ്പറക്കി, കെ.കെ. അബ്ദുള്ള ഇസ്‌ലാമിയ, മുഹമ്മദ്കുഞ്ഞ് മൗലവി, ബക്കര്‍ഹാജി പള്ളിക്കര, നൗഫല്‍ കുട്ടമശ്ശേരി, സജീര്‍ ഫൈസി, ഹസൈനാര്‍ മൗലവി, സിദ്ദീഖ് കഴുവേലിപ്പടി തുടങ്ങി സമസ്തയുടേയും, പോഷകസംഘടനകളുടേയും ഭാരവാഹികളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
അധ്യാപക ഒഴിവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."