HOME
DETAILS
MAL
ഫ്രഞ്ച് രൂപകല്പനയില് ലൈബ്രറി കെട്ടിടമൊരുങ്ങി
backup
September 09 2018 | 07:09 AM
മാഹി: മയ്യഴിയുടെ കഥാകാരന്റെ ജന്മദേശത്ത് ഫ്രഞ്ച് രൂപകല്പനയില് ലൈബ്രറി കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി. സെന്റ് തെരേസാസ് ദേവാലയത്തിനു സമീപമുള്ള കെട്ടിടത്തിനു മുകളില്‍ ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ ശീതീകരിച്ച ടൗണ്‍ഹാള്‍ ഉള്‍പ്പെടെയുള്ള ലൈബ്രറി ഇമാസം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായാണസാമി ഉദ്ഘാടനം ചെയ്യും.
പുതുച്ചേരി നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍മന്ത്രി ഇ. വത്സരാജ് മയ്യഴിയുടെ വികസനത്തിനു നല്കിയ സംഭാവന പരിഗണിച്ച് ടൗണ്‍ഹാളിന് ഇ. വത്സരാജ് രജതജൂബിലി ഹാള്‍ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 750 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ശീതീകരിച്ച ഹാളും ആര്‍ട്ട് ഗാലറി സൗകര്യവും ഉള്‍പ്പെടെയുള്ള ലൈബ്രറി കെട്ടിടം ഇ. വത്സരാജ് എം.എല്‍.എയായിരിക്കെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."