ആന്ധ്രയില്‍ ജഗന്‍; സത്യപ്രതിജ്ഞ 30ന്
അമരാവതി: ആന്ധ്രാ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി തെലുഗുദേശം പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി ഈമാസം 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അറിയിച്ചു.
ഏറ്റവും ഒടുവിലത്തെ വോട്ടെണ്ണല്‍ സൂചനകള്‍ പ്രകാരം സംസ്ഥാനത്തെ 175 നിയമസഭാ മണ്ഡലങ്ങളില്‍ 141 ഇടത്തും വൈ.എസ്.ആര്‍.സിയാണ് ലീഡ് ചെയ്യുന്നത്. 25 ഇടത്ത് മാത്രമാണ് ടി.ഡി.പിക്ക് മുന്നിലെത്താന്‍ സാധിച്ചത്. ആന്ധ്രാ- തെലങ്കാന വിഭജനശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
അവിഭക്ത ആന്ധ്രയിലെ മുന്‍മുഖ്യമന്ത്രിയും വൈ.എസ്. ആര്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 2004ല്‍ ആന്ധ്രാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വൈ.എസ്. രാജശേഖര റെഡ്ഡി 200 സെപ്തംബര്‍ രണ്ടിനുണ്ടായ കാറപകടത്തില്‍ മരണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."