സാംസ്‌കാരിക നിലയങ്ങള്‍ക്ക് സ്ഥലമായി: മന്ത്രി ബാലന്‍
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നവോഥാന നായകരുടെ പേരില്‍ 14 ജില്ലകളിലും സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയങ്ങള്‍ക്ക് ഏഴു ജില്ലകളില്‍ ആവശ്യമായ സ്ഥലം കണ്ടെണ്ടത്തിക്കഴിഞ്ഞതായി മന്ത്രി എ.കെ ബാലന്‍. നടപ്പുവര്‍ഷം 14 സാംസ്‌കാരിക കേന്ദ്രങ്ങളുടെയും പണി ആരംഭിക്കുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടിയായി മന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഡി.സിയുടെ നൂറും സ്വകാര്യ പങ്കാളിത്തത്തോടെ നാനൂറും ഉള്‍പ്പെടെ 500 സിനിമാ തിയേറ്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വൈഡ് റിലീസിങിനു കൂടി പ്രാപ്തമാക്കുന്ന ഉന്നത നിലവാരമുള്ള തിയേറ്ററുകളുടെ ശൃംഖല സ്ഥാപിക്കും.
കെ.എസ്.എഫ്.ഡി.സി 30 തിയേറ്ററുകള്‍ സ്ഥാപിക്കാന്‍ സ്ഥലംകണ്ടെണ്ടത്തിയിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശയായ സിനിമാ റഗുലേറ്ററി സംവിധാനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം തലശ്ശേരിയില്‍ നടത്തും.
സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് ആയിരം രൂപ പെന്‍ഷന്‍ നല്‍കിയിരുന്നത് രണ്ടണ്ടായിരം രൂപയായി ഉയര്‍ത്തി. ചികിത്സാ ധനസഹായം 75,000 രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
പുതുതായി 400 പേര്‍ക്കു കൂടി പെന്‍ഷന്‍ അനുവദിച്ചു. സാംസ്‌കാരിക വകുപ്പ് നല്‍കുന്ന കലാകാര പെന്‍ഷന്‍ 750 രൂപയില്‍ നിന്ന് 1,500 രൂപയായി വര്‍ധിപ്പിച്ചു.
3,123 പേര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടണ്ട്. പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഒത്തുചേരലിന് മലയാളം മിഷന്‍ നേതൃത്വം നല്‍കും.
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതിന് ആര്‍ട്ട് മ്യൂസിയം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."