അഞ്ചു എം.എല്‍.എമാര്‍ പരാജയം രുചിച്ചു, വിജയമധുരം നുണഞ്ഞത് നാലുപേര്‍: ആറു മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിലേക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തേക്കിറങ്ങിയ അഞ്ചു എം.എല്‍.എമാര്‍ പരാജയത്തിന്റെ രുചിയറിഞ്ഞപ്പോള്‍ ജയിച്ചുകയറിയത് നാലു സിറ്റിങ്ങ് എം.എല്‍.എമാര്‍. ഇതോടെ ഇവര്‍ പ്രതിനിധീകരിക്കുന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പും ഉറപ്പായി. വടകരയില്‍ നിന്ന് ജയിച്ച കെ.മുരളീധരന്റെ വട്ടിയൂര്‍ക്കാവ്, എറണാകുളത്ത് നിന്ന് ജയിച്ച ഹൈബി ഈഡന്റെ എറണാകുളം, ആറ്റിങ്ങലില്‍ നിന്ന് ജയിച്ച അടൂര്‍ പ്രകാശിന്റെ കോന്നി, ആലപ്പുഴയില്‍ നിന്ന് ജയിച്ച എ.എം ആരിഫിന്റെ അരൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുക. അതോടൊപ്പം എം.എല്‍.എ മാരുടെ നിര്യാണത്തോടെ ഒഴിവുവന്ന പാല, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. സി.പി.ഐയിലെ രണ്ടും, സി.പി.എമ്മിലെ നാലും സിറ്റിങ്ങ് എം.എല്‍.എമാരെയാണ് ഇടതുമുന്നണി കളത്തിലിറക്കിയത്. അഞ്ചുപേരും പരാജയപ്പെട്ടപ്പോള്‍ സി.പി.എമ്മിലെ ആരിഫ് മാത്രമാണ വിജയിച്ചത്. കോഴിക്കോടു നിന്നുള്ള എ പ്രദീപ് കുമാര്‍, നിലമ്പൂരിന്റെ എം.എല്‍.എ പി.വി അന്‍വര്‍, തിരുവനന്തപുരത്തും മാവേലിക്കരയിലും മത്സരിച്ച സി.പി.ഐയുടെ എം.എല്‍.എമാരായ സി.ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പരാജയപ്പെട്ടത്. ഇനി മൂന്നു മുന്നണികള്‍ക്കും ഉപ തെരഞ്ഞെടുപ്പ് മറ്റൊരു പരീക്ഷണമായി മാറുകയാണ്. ഇതോടെ നിയമസഭയില്‍ യു.ഡി.എഫിന് അഞ്ചും എല്‍.ഡി.എഫിന് ഒരു അംഗത്തിന്റെയും കുറവുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."