ലൈംഗിക അതിക്രമം: ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് വൃന്ദാകാരാട്ട്
കോഴിക്കോട്: പാര്‍ട്ടിക്കകത്തായാലും വര്‍ഗസംഘടനകള്‍ക്കുള്ളിലായാലും ലൈംഗിക അതിക്രമത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഒരുതരത്തിലുള്ള സ്ത്രീപീഡനത്തെയും എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കില്ല. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ഇപ്പോഴുണ്ടായ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. രാജ്യത്ത് എവിടെയായാലും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിനെതിരേ സി.പി.എം ശക്തമായി രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. പി. സതീദേവി, കെ.കെ ലതിക, മീരാദര്‍ശക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."