HOME
DETAILS
MAL
ഒഡിഷയില്‍ വീണ്ടും നവീന്‍
backup
May 23 2019 | 17:05 PM
ഭുവനേശ്വര്‍: ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും വോട്ടെടുപ്പ് നടന്ന ഒഡിഷയില്‍ നവീന്‍ പട്നായികിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തി.
147 അംഗനിയമസഭയിലെ 146 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ 111ലും വിജയിച്ച് ഉജ്വലപ്രകടനത്തോടെയാണ് വീണ്ടും നവീന്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. ബി.ജെ.പിക്ക് 23ഉം കോണ്‍ഗ്രസിന് 11ഉം സീറ്റുകള്‍ ലഭിച്ചു. സി.പി.എമ്മിനും സ്വതന്ത്രനും ഓരോ സീറ്റുകള്‍ വീതം ലഭിച്ചിട്ടുണ്ട്.
അതേസമയം, 21 ലോക്സഭാ സീറ്റുകളില്‍ 12ഉം നേടി ബി.ജെ.ഡി സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശക്തി വ്യക്തമാക്കി. ഇവിടെ ബി.ജെ.പി ഒന്‍പതു സീറ്റിലും വിജയിച്ചു. കഴിഞ്ഞ ലോക്സഭാ സീറ്റുകളിലും 20 സീറ്റുകളാണ് ബി.ജെ.ഡിക്ക് ലഭിച്ചിരുന്നത്. അത് ഇത്തവണയും നിലനിര്‍ത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."