HOME
DETAILS

യുപിയില്‍ തിരിച്ചടിച്ചു, ബിഹാറില്‍ കടപുഴകി മഹാസഖ്യം

  
backup
May 23 2019 | 17:05 PM

%e0%b4%af%e0%b5%81%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 


ന്യൂഡല്‍ഹി: പ്രതിപക്ഷ മുന്നേറ്റത്തില്‍ നിര്‍ണായകമാകുമെന്ന് കരുതിയിരുന്ന ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും മഹാസഖ്യങ്ങള്‍ കടപുഴകി. ഉത്തര്‍പ്രദേശില്‍ ചെറിയ തിരിച്ചടിയ്ക്കിടയിലും ബി.ജെ.പി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബിഹാറില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് എന്‍.ഡി.എ നടത്തിയത്.


ഉത്തര്‍പ്രദേശിലെ ബി.എസ്.പി-എസ്.പി മഹാസഖ്യം 19 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ ബിഹാറിലെ കോണ്‍ഗ്രസ്- ആര്‍.ജെ.ഡി സഖ്യം ഒരു സീറ്റ് മാത്രമാണ് നേടിയത്. കിഷന്‍ ഗഞ്ചിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോക്ടര്‍ മുഹമ്മദ് ജവാദ് മാത്രമാണ് ഇവിടെ വിജയിച്ചത്. ആര്‍.ജെ.ഡിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല.

 ജാതികളെ പ്രതിനിധീകരിച്ചിരുന്ന മഹാസഖ്യം അഭേദ്യമായ കോട്ടയാണെന്നാണ് കരുതപ്പെട്ടിരുന്നത്. 2014ല്‍ അപ്നാദള്‍-ബി.ജെ.പി സഖ്യം 73 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ വിജയിച്ചത്. അതില്‍ 71 സീറ്റുകള്‍ ബി.ജെ.പി ഒറ്റക്കു നേടി.


ഇത്തവണ ബി.ജെ.പിയുടെ സീറ്റ് 60ല്‍ എത്തിയെങ്കിലും ഇത്രയും സീറ്റുകള്‍ നേടാനായത് വലിയ കാര്യമായാണ് ബി.ജെ.പി കരുതുന്നത്. ഇതിലും കൂടുതല്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. മുസ്്‌ലിം, ദലിത്, ജാട്ട് വിഭാഗങ്ങളുടെ വോട്ടുകള്‍ 70 വരുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലടക്കം ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചു.


അഖിലേഷ് യാദവിന്റെ ഭാര്യയും നിലവില്‍ എം.പിയുമായ ഡിംബിള്‍ യാദവ് കന്നൗജ് മണ്ഡലത്തിലും പരാജയപ്പെട്ടു. അഖിലേഷ് യാദവ് അസംഗഢില്‍ നിന്ന് വിജയിച്ചങ്കിലും പിതാവ് മുലായം സിംഗ് യാദവ് മൈന്‍പുരിയില്‍ നിന്ന് കഷ്ടിച്ച് കരകയറുകയായിരുന്നു.
ബിഹാറില്‍ 2014ല്‍ ഘടകകക്ഷിയായിരുന്ന ഉപേന്ദ്ര കുശവാഹയുടെ ആര്‍.എല്‍.എസ്.പി മുന്നണി വിട്ടതൊന്നും എന്‍.ഡി.എയെ ഒട്ടും ബാധിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago