മുസ്്‌ലിംഭൂരിപക്ഷ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വിജയം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെയും ബംഗാളിലെയും അസമിലെയും മുസ്്‌ലിംകള്‍ ഭൂരിപക്ഷമായ സീറ്റുകളിലും ബി.ജെ.പിക്ക് വിജയം. ഉത്തര്‍പ്രദേശിലെ മുസഫ്ഫര്‍നഗറില്‍ ബി.ജെ.പിയുടെ സഞ്ജീവ് കുമാര്‍ ബാല്‍യാന്‍ 1990 വോട്ടുകളുടെ ലീഡില്‍ ഭൂരിപക്ഷത്തിന് ആര്‍.എല്‍.ഡിയുടെ അജിത് സിങിനെ പരാജയപ്പെടുത്തി.
2014ലെ തെരഞ്ഞെടുപ്പിലും ബാല്‍യാന്‍ തന്നെയായിരുന്നു ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 50 ശതമാനത്തിലധികം വോട്ടു നേടിയാണ് ബാല്‍യാന്റെ വിജയം. പശ്ചിമബംഗാളിലെ മാല്‍ദ ദക്ഷിണ്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ശ്രീരുപ മിത്ര ചൗധരിയും വിജയിച്ചു. കോണ്‍ഗ്രസിന്റെ അബുഹസിം ഖാനെതിരെ 14419 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 37 ശതമാനം വോട്ടുകളാണ് മിശ്ര നേടിയത്. അബുഹസിം ഖാന്‍ 33.3 ശതമാനം വോട്ടു നേടി. തൃണമൂലിന്റെ മുഅസ്സിം ഹുസൈന്‍ 25 ശതമാനം വോട്ടു നേടിയതോടെ മുസ്്‌ലിം വോട്ടുകളിലുണ്ടായ പിളര്‍പ്പ് ബി.ജെ.പിയുടെ വിജയത്തിന് കാരണമാവുകയായിരുന്നു.
അസമിലെ കരിംഗഞ്ചില്‍ ബിജെപിയുടെ കൃപാനാഥ് മൊല്ല എ.യു.ഡി.എഫിന്റെ രാധേസ്വയം ബിസ്വാസിനെതിരെ 24358 വോട്ടുകള്‍ക്ക് വിജയിച്ചു. 45.3 ശതമാനം വോട്ടു നേടിയായിരുന്നു വിജയം. ബിശ്വാസ് 42.6 ശതമാനം വോട്ടു നേടി. കോണ്‍ഗ്രസിന്റെ സ്വരൂപ് ദാസ് 11.5 ശതമാനം വോട്ടു നേടിയത് ബി.ജെ.പിയുടെ വിജയത്തിന് കാരണമായി. ബിഹാറിലെ മുസ്്‌ലിം ഭൂരിപക്ഷ മണ്ഡലമായ കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസിന്റെ ഡോക്ടര്‍ മുഹമ്മദ് ജവാദ് ജെ.ഡി.യുവിന്റെ സയ്യിദ് മുഹമ്മദ് അഷ്‌റഫിനെ 30446 വോട്ടുകള്‍ക്കും ബംഗാളിലെ ജംഗിപൂരില്‍ തൃണമൂലിന്റെ ഖലീലുര്‍റഹ്്മാന്‍ 231989 വോട്ടിന് ബിജെ.പിയുട മുഫുജാ ഖാത്തൂനെയും തോല്‍പ്പിച്ചു. ബംഗാളിലെ ബര്‍ഹാംപൂരില്‍ കോണ്‍ഗ്രസ് നേതാവ് ആദിര്‍ ചൗധരി 81302 വോട്ടിന് തൃണമൂലിന്റെ അപൂര്‍ബ സര്‍ക്കാറിനെതിരെ വിജയം നേടി.
മുര്‍ഷിദാബാദില്‍ തൃണമൂലിന്റെ അബുതാഹിര്‍ ഖാനും വിജയം നേടി. 211291 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ അബു ഹെന്നയെയാണ് തോല്‍പിച്ചത്. ദുബ്‌റിയില്‍ എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍ 211291 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസിന്റെ അബുതാഹിര്‍ ബിപാരിക്കെതിരേയായിരുന്നു വിജയം. ബാര്‍പേട്ടയില്‍ കോണ്‍ഗ്രസിന്റെ അബ്ദുല്‍ ഖലീഖ് അസംഗണപരിഷത്തിന്റെ കുമാര്‍ ദിപക് ദാസിനെതിരേ 74145 വോട്ടുകള്‍ക്ക് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."