കെജ്‌രിവാള്‍ രാജി വെക്കില്ല; ഇന്ന് രണ്ടു മണിക്ക് സുപ്രധാന വെളിപെടുത്തലെന്ന് എ എ പി
ന്യൂഡല്‍ഹി: അരോപണത്തില്‍ പെട്ടുഴലുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജി വെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. കെജ്‌രിവാള്‍ രാജിവെക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ഐ.ടി വിഭാഗം കൈകാര്യം ചെയ്യുന്ന അങ്കിത് ലാല്‍ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം.
'കെജ്‌രിവാള്‍ രാജിവെക്കുന്നില്ല. അതിലും പ്രധാനപ്പെട്ട മറ്റൊരു വെളിപ്പെടുത്തല്‍ ഇന്ന് രണ്ട് മണിക്ക് സംഭവിക്കും' എന്നാണ് ട്വീറ്റ്.
ഇന്നത്തെ മന്ത്രിസഭായോഗം അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് ബില്ല് പാസാക്കാനായി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ രണ്ടുമണിക്ക് സുപ്രധാനമായൊരു വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കാണിച്ച തിരിമറി സംബന്ധിച്ചായിരിക്കും വെളിപ്പെടുത്തലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ന് പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹി മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍ മിശ്രയുടെ ആരോപണങ്ങളെ തുടര്‍ന്ന് നിശബ്ദനായിരുന്ന കെജ്‌രിവാള്‍ ഇന്നലെയാണ് മൗനം വെടിഞ്ഞത്.
അതേസമയം, കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ഇന്ന് രാവിലെ സി.ബി.ഐ ഓഫിസിലെത്തുമെന്ന് അറിയിച്ചു. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
.@ArvindKejriwal Isn't Resigning, Says AAP, Promises BIG Newsbreak At 2 PM @AnkitLal https://t.co/ZXDsFLUoi8
— AAP In News (@AAPInNews) May 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."