മലയാളിയായ സുമലതക്ക് മാണ്ഡ്യയില്‍ വന്‍ വിജയം
മാണ്ഡ്യ: അന്തരിച്ച മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നടന്‍ അംബരീഷിന്റെ ഭാര്യയും സിനിമാ നടിയുമായ സുമതല കര്‍ണാടകയിലെ മാണ്ഡ്യയില്‍ തിളക്കമാര്‍ന്ന വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ് സ്ഥാനാര്‍ഥിയുമായ നിഖില്‍ കുമാരസ്വാമിയെ 1,25,417 വോട്ടിനു ഇവര്‍ തോല്‍പ്പിച്ചത്.
സംസ്ഥാനത്ത് താരമണ്ഡല പദവി നേടിയ മണ്ഡലങ്ങളിലൊന്നായ മാണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ഥിത്വവുമായി രംഗത്തിറങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം അമ്പരന്നിരുന്നു. അമ്പരപ്പ് മാറുന്നതിനിടയില്‍തന്നെ ബി.ജെ.പി ഇവര്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങുകയും ചെയ്തു. അതിനു മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുമലതക്ക് പിന്തുണയുമായി വന്നിരുന്നെങ്കിലും സീറ്റ് വിഭജനത്തില്‍ മാണ്ഡ്യ ജെ.ഡി.എസിനു വിട്ടു നല്‍കിയതിനാല്‍ കോണ്‍ഗ്രസിന് മുന്നില്‍ മറ്റൊരു വഴിയും ഇല്ലാതെ വരുകയും ചെയ്തു. വോട്ടെണ്ണലിലെ അവസാന റൗണ്ട് വരെ നാടകീയത നിറഞ്ഞ രീതിയിലായിരുന്നു ലീഡ് നില മാറിമറിഞ്ഞു കൊണ്ടിരുന്നത്. സുമലതയ്ക്ക് മൂന്ന് അപരകള്‍ മാണ്ഡ്യയിലുണ്ടായിരുന്നെങ്കിലും ഇവര്‍ക്കു കാര്യമായി വോട്ടുകള്‍ നേടിയെടുക്കാന്‍ കഴിയാതെ വന്നതും ഇവരുടെ വിജയത്തിന് തിളക്കമേറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."