സ്വവര്‍ഗരതി കോടതി വിധി ലൈംഗിക
കോഴിക്കോട്: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധി രാജ്യത്ത് ലൈംഗിക അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.
ഒന്നര നൂറ്റാണ്ട് കാലം നിലനിന്ന നിയമത്തെ എടുത്തുകളഞ്ഞ് പകരം സാമൂഹിക തിന്മയെ പ്രോത്സാഹിപ്പിക്കുന്ന നിയമം കൊണ്ട് വരുന്നത് ധാര്‍മിക ബോധമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
നവംബര്‍ ആറിന് സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് വച്ച് നടത്താന്‍ യോഗം തീരുമാനിച്ചു.
ഓക്ടോബര്‍ 15 നകം ജില്ലാ കണ്‍വന്‍ഷനുകള്‍ ചേരും. സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
മുസ്തഫ മുണ്ടുപാറ, എം.എ പരീദ്, അഡ്വ. എം സജ്ജാദ്, ഷാഹുല്‍ ഹമീദ് മേല്‍മുറി, ടി.അബ്ദുല്‍ ഗഫൂര്‍, കെ.പി.എ സമദ്, നാസര്‍ കാഞ്ഞങ്ങാട്, സിറാജുദ്ദീന് ഖാസിലൈന്‍, മുഹമ്മദ് കുഞ്ഞി കാസര്‍കോഡ്, അഡ്വ.പി.പി ആരിഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."