HOME
DETAILS

'ദയവായി, ആര്‍.എസ്.പിയാകൂ, ആര്‍.എസ്.എസിനെ വെടിയൂ'; എന്‍.കെ പ്രേമചന്ദ്രന്റെ ആരോപണത്തിനു മറുപടിയുമായി എ.എ റഹീം

  
backup
October 11 2020 | 11:10 AM

aa-rahim-facebook-post-against-nk-premachandran

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ഇടപെട്ടുവെന്ന ആര്‍.എസ്.പി നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന് മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം.

കൂട്ടുകൂടുന്നവര്‍ നല്ലതല്ലെങ്കില്‍ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ് ശ്രീ എന്‍ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണം. ആര്‍എസ്എസും ആര്‍എസ്പിയും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നും ദയവായി അങ്ങ് ഓര്‍ക്കണം.ആര്‍എസ്പി രാജ്യത്തിന് അപകടമാണ് എന്ന് ഞങ്ങള്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ആര്‍എസ്എസ് അപകടമാണ്.എന്നാല്‍ ആര്‍എസ്പി നേതാക്കള്‍ പ്രകടിപ്പിച്ച സംഘപരിവാര്‍ മനസ്സ് അപകട സൂചനയാണ്.ദയവായി,ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ- റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍ സ്പര്‍ശമുള്ള ആരോപണം ഉന്നയിക്കുക, അതിനു വിശ്വാസ്യത വരാന്‍ ഒരാളുടെ പേര് കൂടി പറയുക. അദ്ദേഹം ഒരു വ്യക്തി എന്ന നിലയില്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു.അതു കൊണ്ട് ഇങ്ങനെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാന്‍ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ലെന്നും റഹിം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസിലർ നിയമനത്തിൽ
ആർഎസ്പി നേതാവിന്റെ പ്രതികരണം അപക്വമായിപ്പോയി.
കൂട്ടുകൂടുന്നവർ നല്ലതല്ലെങ്കിൽ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ്
ശ്രീ എൻ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണം. ആർഎസ്എസും ആർഎസ്പിയും തമ്മിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നും ദയവായി അങ്ങ് ഓർക്കണം.
ആർഎസ്പി രാജ്യത്തിന് അപകടമാണ് എന്ന് ഞങ്ങൾ ആരും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ആർഎസ്എസ് അപകടമാണ്.
എന്നാൽ ആർഎസ്പി നേതാക്കൾ പ്രകടിപ്പിച്ച സംഘപരിവാർ മനസ്സ് അപകട സൂചനയാണ്.
ദയവായി,ആർഎസ്പിയാകൂ,
ആർഎസ്എസിനെ വെടിയൂ...
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചതും ഇപ്പോൾ കൂടെയുള്ള, കോൺഗ്രസ്സിന്റെ സംസ്കാരം തന്നെ.
കോൺഗ്രസ്സ് സംസ്കാരം വച്ചു ഇടത് പക്ഷത്തെ അളക്കുന്നതിന്റെ പ്രശ്നമാണ്.
ഭരണം നടത്താൻ ഏല്പിച്ചവർക്ക്
നന്നായി ഭരിക്കാൻ അറിയാം.
അതിൽ ഇടപെടുന്നത്, ഞങ്ങളുടെ ആരുടെയും പണിയല്ല.
പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും അധികാരത്തിന്റെ ഇടനാഴികളിൽ അലയുന്നവരല്ല.
ഞാൻ ഇപ്പോഴും ഓർക്കുന്നു.
അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ സെക്രട്ടറിയേറ്റിൽ അദ്ദേഹം ആദ്യമായി സന്ദർശിച്ചത് ശ്വേതാ ഭട്ട് മുഖ്യമന്ത്രിയെ സന്ദർശിക്കാൻ എത്തിയപ്പോഴാണ്. അന്ന് ഡിവൈഎഫ്ഐ പ്രതിനിധി സംഘത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.
സംഘപരിവാർ സ്പർശമുള്ള ആരോപണം ഉന്നയിക്കുക, അതിനു വിശ്വാസ്യത വരാൻ ഒരാളുടെ പേര് കൂടി പറയുക. അദ്ദേഹം ഒരു വ്യക്തി എന്ന നിലയിൽ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു.അതു കൊണ്ട് ഇങ്ങനെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാൻ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ല.
താങ്കൾ മന്ത്രിയായിരുന്നപ്പോൾ നടത്തിയ നിയമനങ്ങളെയും,തീരുമാനങ്ങളെയും അങ്ങയുടെ ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്?
അങ്ങനെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്, ശരിയാകുമോ.ശരിയല്ല എന്നാണ് എന്റെ പക്ഷം.
ഇത്ര വിലകുറഞ്ഞ ആരോപണങ്ങളിൽ അഭയം തേടേണ്ട ഗതികേട്
താങ്കൾക്ക് വന്നതിൽ ആത്മാർഥമായി സഹതപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  10 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago