ആര്‍ട്ടിക് കടലില്‍ 2040 ഓടെ ഐസ് ഇല്ലാതാവുമെന്ന് പഠനം
ലോകം കടുത്ത കാലാവസ്ഥാ വ്യത്യയാനത്തിലേക്ക് പോകുന്നുവെന്ന് ചൂണ്ടിക്കാടി ആര്‍ട്ടിക് കടലിനെപ്പറ്റിയുള്ള പഠനഫലം. 2040 ഓടെ ആര്‍ട്ടിക് കടല്‍ ഐസ് രഹിതമാവുമെന്നാണ് പുതിയ പഠനം. നേരത്തെ, 2070 ഓടെ ഐസ് രഹിതമാവുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.
പുതിയ ഗവേഷണപ്രകാരം, കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളില്‍ ഐസ് അലിയുന്ന പ്രക്രിയയ്ക്ക് വളരെ വേഗം വച്ചുവെന്ന് കണ്ടെത്താനായിട്ടുണ്ട്.
കഴിഞ്ഞ അരനൂറ്റാണ്ടിനേക്കാള്‍ ഇരട്ടി വേഗത്തില്‍ ഐസ് അലിഞ്ഞു തീരുമെന്നാണ് 90 ശാസ്ത്രജ്ഞര്‍ ചേര്‍ന്നുള്ള പഠന സംഘം കണ്ടെത്തിയിരിക്കുന്നത്.
ആര്‍ട്ടിക് മേഖലയില്‍ മഞ്ഞിന്റെ ആവരണം ഗണ്യമായി കുറഞ്ഞുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കാനായാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നത്തിന്റെ ആഘാതം സഹായിക്കുമെന്നും ശാസ്ത്ര സംഘം നിര്‍ദേശിക്കുന്നുണ്ട്.
ആര്‍ട്ടിക്കിലെ ഐസ് ഉരുകുന്നത് വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ചൂടു കാറ്റിനും കാരണമാവും. ആര്‍ട്ടിക്കിലെ ചൂട് മറ്റു കടലുകളെ ബാധിക്കും. ചൂട് കാറ്റ് ലോകത്തെ മൊത്തം മണ്‍സൂണിനെയും ബാധിക്കും. ഇത് ഭക്ഷ്യോല്‍പാദനത്തെയും കൃഷിയെയും കാര്യമായി പ്രതിസന്ധിയിലാക്കും. ഐസ് ഉരുകുന്നത് കടല്‍നിരപ്പ് ഉയരാനും കാരണമാവും. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വര്‍ധനവ് തടഞ്ഞേ പറ്റൂവെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."