സൗജന്യ ശിശുവളര്‍ച്ച വൈകല്യ നിര്‍ണയ ക്യാംപ്
കോട്ടയം: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് ന്യൂറോളജിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളിലെ വളര്ച്ച് വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി സൗജന്യ ശിശുവളര്‍ച്ച വൈകല്യ നിര്‍ണയ ക്യാംപ് നടത്തുന്നു.
കോട്ടയം ജ്യോതിസ് സ്പെഷ്യല്‍ സ്കൂളില്‍ നടക്കുന്ന ക്യാംപില്‍ ഓട്ടിസം, പഠന വൈകല്യം, ബുദ്ധിമാന്ദ്യം, പെരുമാറ്റ പ്രശ്നങ്ങള്‍, മസ്തിഷ്ക തളര്‍വാതം തുടങ്ങിയ വളര്ച്ച് വൈകല്യ നിര്‍ണയമാണ് നടക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജിലെ നിയോനേറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.ആര് ജയകുമാര്‍ നേതൃത്വം നല്കുന്ന ക്യാംപില്‍ ഡോ. അരുണ്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളായ ഡോ. വിപിന്‍ ചന്ദ്രദാസ്, ദേവി കൃഷ്ണ എന്നിവരെ കൂടാതെ എം.ജി യൂനിവേഴ്സിറ്റി ബിഹേവിയര്‍ സയന്‍സസിലെ റിസേര്‍ച്ച് സ്കോളര്‍ അമ്പാടി, ഫിസിയോ തെറാപ്പിസ്റ്റ്മാര്‍, ഓട്ടിസം ടീച്ചേഴ്സ്, സ്പെ,്യല്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്സ് എന്നിവര്‍ പങ്കെടുക്കും.
14ന് രാവിലെ 9 മുതല്‍ 4 വരെ കോട്ടയം എസ്.എച്ച് മൗണ്ടിലുള്ള ജ്യോതിസ് സ്പെഷ്യല്‍ സ്കൂളില്‍ നടക്കുന്ന ക്യാപില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447200312, 04812300733.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."