ആർ എസ് എസ് ഭരണഘടനയെ വെല്ലുവിളിക്കുന്നു: ഐഎസ്എഫ്
റിയാദ്: ഹിന്ദുക്കളുടെ മേധാവിത്വം അംഗീകരിച്ചാൽ മുസ്‌ലിംകൾക്ക് ഇന്ത്യയിൽ താമസിക്കാമെന്ന ആർ എസ് എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയും രാജ്യത്ത് നിന്ന് മുസ്‌ലിംകളെ ആട്ടിപ്പായിക്കാനുള്ള ഗൂഡ ലക്ഷ്യത്തിന്റെ മുന്നറിയിപ്പുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം. ഇതര മതസ്ഥരെ നിശ്ശബ്ദരാക്കി രാജ്യത്ത് ഹിന്ദുക്കളുടെ ശബ്ദം മാത്രമേ ഇനിയുണ്ടാവൂ എന്ന ആർ എസ് എസ് തലവന്റെ പ്രസ്താവന വളരെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. നിയമത്തേയും നിയമജ്ഞരേയും വിലക്കെടുത്ത് എല്ലാ തുറകളിലും ക്ഷയിപ്പിക്കുക സംഘ പരിവാര ആശയം രാജ്യത്ത് നിർബാധം തുടർന്ന് കൊണ്ടിരിക്കയാണെന്നും യോഗം ആരോപിച്ചു.
വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് ഗുരുതരമായ പ്രസ്താവന ആർ എസ് എസ് തലവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാത്തത് ഇന്ത്യയിലെ മുഴുവൻ ഭരണ സംവിധാനങ്ങളും ആർ എസ് എസ് വരുതിയിലാക്കി എന്നതിന്റെ തെളിവാണ്.ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച മോഹൻ ഭഗവതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഭരണഘടനയേയും രാജ്യത്തിന്റെ പൈതൃകത്തേയും സംരക്ഷിക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് സംഘപരിവാര ഭീകരതക്കെതിരെ ഒന്നിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."