പരാജയ കാരണം ഭരണവിരുദ്ധ വികാരമല്ല, മോദി ഭീതി- വിശദീകരണവുമായി ജയരാജന്‍
കണ്ണൂര്‍: ഭരണവിരുദ്ധ വികാരമല്ല ഇടതു പക്ഷത്തിന്റെ തോല്‍വിക്ക് കാരണമെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. മോദിപ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരവേലയുടെ ഫലമായാണ് കേരളത്തില്‍ തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പരാജയ കാരണം വിലയിരുത്താന്‍ ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മോദി ഭീതിയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേലയുടെ ഫലമായിട്ടാണ് ഇത്തരത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാതിരുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കുന്നതിന് കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന വ്യാമോഹം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായി. കോണ്‍ഗ്രസിന് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പറ്റും എന്ന സന്ദേശം മത മൗലിക വാദികളായിട്ടുള്ള ആളുകള്‍ പ്രചരിപ്പിക്കുകയുണ്ടായി'- ജയരാജന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം മുതലാക്കിക്കൊണ്ടാണ് തെറ്റായ തരത്തിലുള്ള വ്യാമോഹം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ നേരത്തെ പറഞ്ഞ ശക്തികള്‍ ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് തിരിച്ചടിയുണ്ടായിട്ടുള്ളതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."