അരി വിതരണം നടത്തുന്നതില്‍ വീഴ്ച; മാവേലി സ്റ്റോര്‍ മാനേജരെ സ്ഥലം മാറ്റി
മൂവാറ്റുപുഴ: പോത്താനിക്കാട് സപ്ലൈകോ അരിക്കടയില്‍ നിന്ന് സബ്സിഡി നിരക്കിലുള്ള അരി വിതരണം നടത്തുന്നതില്‍ വീഴ്ച വരുത്തുകയും,ഉപഭോക്താക്കളോട് മര്യാദയില്ലാതെ പെരുമാറുകയും ചെയ്ത മാവേലി സ്റ്റോര്‍ മാനേജരെ സ്ഥലം മാറ്റി.
മാവേലി സ്റ്റോറിനോടനുബന്ധിച്ച് കഴിഞ്ഞ 28ന് തുറന്ന അരിക്കട പിന്നീട് തുറക്കാത്തതും,അരി നല്‍കാത്തതും സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ഇടപെട്ടാണ് മാനേജരെ സ്ഥലം മാറ്റിയത്. ഉത്ഘാടന ദിവസം മാത്രം അരി വിതരണം ചെയ്യുകയും,പിന്നീട് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് സബ്സിഡി നിരക്കിലുള്ള അരി വിതരണം നടത്താതെ മാവേലി സ്റ്റോറില്‍ നിന്നുള്ള അരി മാത്രമാണ് നല്‍കിയത്. ഒരു റേഷന്‍ കാര്‍ഡിന് അരിക്കടയില്‍ നിന്നും 10 കിലോ അരി പ്രതിമാസം സബ്സിഡി നിരക്കില്‍ നല്‍കണമെന്ന നിര്‍ദേശം മാനേജര്‍ ലംഘിക്കുകയായിരുന്നു.
മാത്രമല്ല,അരിക്കടയിലെത്തിച്ച അരി മാവേലി സ്റ്റോറിലെ വിതരണത്തിനായി മാറ്റുകയും,അരിക്കടയില്‍ അരി തീര്‍ന്ന വിവരം യഥാസമയം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരുടെ അറിയിക്കാത്തതും നടപടിക്ക് കാരണമായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."