ദേശീയ പാതകള്‍
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നു കേട്ടിട്ടുണ്ടോ? ദേശീയ പാതകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയൊക്കെ നടത്തുന്ന കേന്ദ്രസര്‍ക്കാറിന്റെ ഒരു ഏജന്‍സിയാണിത്. 1989ലാണ് നിലവില്‍ വന്നത്.
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റോഡ് ബംഗാളിലെ കൊല്‍ക്കത്ത മുതല്‍ പഞ്ചാബിലെ അമൃത്‌സര്‍ വരെയുള്ള ഗ്രാന്റ്ട്രങ്ക് റോഡ് (2500 കി.മീ) ആണ്. മുഗളഭരണ കാലത്ത് ഷേര്‍ഷാസൂരിയാണ് ഈ റോഡ് നിര്‍മിച്ചത്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത കന്യാകുമാരി മുതല്‍ വാരണാസി വരെയുള്ള 2369 കി.മീ. പാതയാണ്.
നമ്മുടെ ദേശീയപാതകള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. കേരളത്തില്‍ തുടങ്ങി കേരളത്തില്‍ അവസാനിക്കുന്ന ദേശീയപാതകളാണ് എന്‍.എച്ച്.47എ, എന്‍.എച്ച് 213 എന്നിവ.
ഡല്‍ഹി, പാക്കിസ്താന്‍ അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതകളാണ് എന്‍.എച്ച്-1 , എന്‍.എച്ച്-10. ഡല്‍ഹിയില്‍നിന്നു ബംഗ്ലാദേശ് അതിര്‍ത്തിയില്‍ എത്തുന്ന ദേശീയപാത എന്‍.എച്ച് 35. മ്യാന്‍മറില്‍ എത്തുന്നത് എന്‍.എച്ച് 39,എന്‍.എച്ച് 153മാണ്.
നാലുവരി മുതല്‍ ആറുവരി വരെയുള്ള റോഡുകളാണ് എക്‌സ്പ്രസ് ഹൈവേ. ഇന്ത്യയിലെ ആദ്യത്തെ ആറുവരി എക്‌സ്പ്രസ് ഹൈവേ ജയ്പൂര്‍ മുതല്‍ കിഷന്‍ഗഡ് വരെയുള്ള 90 കി.മീ. റോഡാണ്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ എന്നീ മെട്രോ പോളിറ്റന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ഹൈവേയാണ് സുവര്‍ണ ചതുര്‍ഭുജം.
അല്‍പം കൊതുകു വിശേഷം
ആണ്‍കൊതുകുകളെ ആകര്‍ഷിക്കാന്‍ മൂളിപ്പാട്ടും പാടിവരുന്ന പെണ്‍കൊതുകുകളെ കണ്ടിട്ടില്ലേ? രക്തംകുടിക്കാന്‍ വേണ്ടി അവ നമ്മെ തേടിയും എത്താറുണ്ട്. പെണ്‍കൊതുകള്‍ മാത്രമെ രക്തംകുടിക്കൂ. വയറ്റില്‍ മുട്ടകള്‍ ഉണ്ടാകണമെങ്കില്‍ അവയ്ക്കു രക്തം കുടിച്ചേ തീരൂ.
അതുകൊണ്ടാണ് അവ മനുഷ്യരേയും മറ്റുജീവികളേയും തേടി എത്തുന്നത്. മനുഷ്യരക്തത്തോടു കൊതുകുകള്‍ക്കു വലിയ പ്രിയമാണ്. മനുഷ്യശരീരത്തിന്റെ ഊഷ്മാവ്, വിയര്‍പ്പിന്റെ ഗന്ധം, നിശ്വാസ വായുവിലെ കാര്‍ബണ്‍ഡൈ ഓക്‌സയിഡ് എന്നിവയൊക്കെ എളുപ്പം പിടിച്ചെടുക്കാന്‍ കൊതുകുകള്‍ക്കു കഴിയും. അതുകൊണ്ട് കൂരിരുട്ടൊന്നും അവയ്ക്ക് ഒരു പ്രശ്‌നമേ അല്ല. മൂന്ന് ദിവസം ഇടവിട്ടാണ് പെണ്‍കൊതുകുകള്‍ മുട്ടകളിടുക.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചിലപ്പോ ശുദ്ധജലത്തിലും വരെ അവ മുട്ടകളിടും. രണ്ടു ദിവസം കൊണ്ടു മുട്ടകള്‍വിരിയുകയും ചെയ്യും. മുട്ടവിരിഞ്ഞിറങ്ങുന്ന കൂത്താടികള്‍ പിന്നെ ആറു ദിവസം വെള്ളത്തില്‍ത്തന്നെ ജീവിക്കും.
അതുകഴിഞ്ഞു ഓരോ കൂത്താടിയും ഓരോ പ്യൂപ്പയുണ്ടാക്കി രണ്ടുദിവസം സമാധികിടക്കും. അടുത്ത ദിവസം പ്യൂപ്പ പൊട്ടിച്ചു ചിറകും വീശി അവ പുറത്തിറങ്ങുന്നു. പിന്നെ ആണ്‍കൊതുകുകള്‍ സസ്യനീരിനായും പെണ്‍കൊതുകുകള്‍ ജന്തുരക്തത്തിനായും പാറിനടക്കും.
എയര്‍ ഇന്ത്യ
ഇന്ത്യയിലെ ആദ്യത്തെ യാത്രാ വിമാനക്കമ്പനിയാണ് ടാറ്റ എയര്‍ലൈന്‍സ്. കറാച്ചി, അഹമ്മദാബാദ്, ചെന്നൈ, മുംബൈ എന്നീ നഗരങ്ങള്‍ക്കിടയില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിനു വേണ്ടി 1932ലായിരുന്നു അതിന്റെ തുടക്കം.
1946ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ അതു ഒരു പൊതുസ്ഥാപനമായി മാറി. ഇപ്പോള്‍ രാജ്യത്തിനകത്ത് വിമാന സര്‍വിസ് നടത്തുന്നത് ഇന്ത്യന്‍ എയര്‍ലൈന്‍സും രാജ്യത്തിനു പുറത്ത് വിമാനസര്‍വിസ് നടത്തുന്നത് എയര്‍ ഇന്ത്യയുമാണ്. സൂപ്പര്‍ കോണ്‍സ്റ്റലേഷന്‍, ബോയിങ്, എയര്‍ബസ് തുടങ്ങിയ പലതരം വിമാനങ്ങള്‍ എയര്‍ ഇന്ത്യക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."