കര്‍ണാടക സഖ്യ ഭരണത്തില്‍ പ്രതിസന്ധിയില്ല: അഞ്ചു വര്‍ഷം തികക്കുമെന്നു നേതാക്കള്‍
മംഗളൂരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ കൂട്ടമായി പരാജയപ്പെട്ടതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുവന്നു. കൂട്ട തോല്‍വിക്ക് പിന്നാലെ സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ബി.ജെ.പി നേതൃത്വം ഒരുങ്ങുന്നതിനിടയിലാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതൃത്വം സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ടു മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നെങ്കിലും കോണ്‍ഗ്രസിന് ഒരു മണ്ഡലം നഷ്ടമായി. ഒരെണ്ണത്തില്‍ വിജയം കണ്ടപ്പോള്‍ മറ്റൊരെണ്ണം ബി.ജെ.പി പിടിച്ചെടുത്തു. ഇതോടെ കോണ്‍ഗ്രസിന്റെ അംഗ ബലം 79 ആയി കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ഇന്നലെ. അതിനിടയിലാണ് തെരഞ്ഞെടുപ്പിലെ കൂട്ട തോല്‍വിയും സഖ്യത്തില്‍ വിള്ളല്‍ വീഴാന്‍ തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായതും. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ എ.ഐ.സി.സി സെക്രട്ടറിയും കര്‍ണാടകയുടെ ചുമതല വഹിച്ചു വരുകയും ചെയ്യുന്ന കെ.സി വേണുഗോപാലിനെയും, സിംഗപൂരിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും മുഖ്യ മന്ത്രി എച്ച്.ഡി കുമാര സ്വാമി ബംഗളൂരുവിലേക്ക് ക്ഷണിച്ചിരുന്നു. ഇന്നലെ രാവിലെ ബംഗളൂരുവില്‍ കുമാര സ്വാമിയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന ഭരണം അഞ്ചു വര്‍ഷം തുടരുമെന്നും സര്‍ക്കാരിന് ഭീഷണിയില്ലെന്നും വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് സംസ്ഥാനത്ത് 38 സീറ്റുകളാണ് ജെ.ഡി.എസിനുള്ളത്. ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയെങ്കിലും ബി.ജെ.പി അധികാരത്തിലെത്തുന്നത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങി തടയുകയായിരുന്നു. 38 സീറ്റുള്ള ജെ.ഡി.എസിനു മുഖ്യമന്ത്രി സ്ഥാനം നല്‍കി കോണ്‍ഗ്രസ് സംസ്ഥാന ഭരണം ബി.ജെ.പിക്ക് കിട്ടുന്നത് തടയുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ലഭിച്ചതോടെ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം 105 ആയി. നോമിനേറ്റ് അംഗം ഉള്‍പ്പെടെ 225 അംഗ നിയമ സഭയില്‍ മാന്ത്രിക സംഖ്യ തികയ്ക്കാന്‍ 113 പേരുടെ പിന്തുണ വേണം. ബി.ജെ.പിക്കൊപ്പം രണ്ടു സ്വതന്ത്ര എം.എല്‍.എമാര്‍ ഉണ്ടെങ്കിലും ആറ് പേരുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം അട്ടിമറിക്കാന്‍ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജെ.ഡി.എസ്, കോണ്‍ഗ്രസ് എന്നിവയില്‍ നിന്നും എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും ഭരണം ബി.ജെ.പി നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ അടിക്കടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ജെ.ഡി.എസ്, കോണ്‍ഗ്രസ് എം.എല്‍.എ മാരില്‍ തല്‍ക്കാലം കൂറുമാറ്റം ഉണ്ടാകില്ലെന്ന സൂചനയാണ് സഖ്യ കക്ഷികള്‍ സംയുക്തമായി ഇന്നലെ പ്രഖ്യാപിച്ചത്. അതിനിടെ കഴിഞ്ഞ ഒരു വര്‍ഷമായി കുതിരക്കച്ചവടവുമായി രംഗത്തുള്ള ബി.എസ്.യെദ്യൂരപ്പയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് സംസ്ഥാനത്തെ ജനങ്ങള്‍. പരസ്പരം പഴിചാരുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് മുന്മുഖ്യ മന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ജെ.ഡി.എസ് നേതാക്കളും ഇതര നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജെ.ഡി.എസ് എം.പി രാജി സന്നദ്ധത പ്രകടിപ്പിച്ചു
[caption id="attachment_739829" align="alignnone" width="360"] ഹാസന്‍ മണ്ഡലത്തില്‍ വിജയിച്ച ജെ.ഡി.എസ് സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണ[/caption]
മംഗളൂരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെ.ഡി.എസിനു ലഭിച്ച ഏക എം.പി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എം.പി
ഹാസന്‍ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ദേവഗൗഡയുടെ മകന്‍ രേവണ്ണയുടെ പുത്രനായ പ്രജ്വല്‍ രേവണ്ണയാണ് എം.പി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചത്. തനിക്കു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ ഇനിയും ഒരുപാട് സമയം ഉണ്ടെന്നും സംസ്ഥാനത്തു പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതാണ് ഇപ്പോള്‍ എം.പി സ്ഥാനം വഹിക്കുന്നതിനേക്കാള്‍ നല്ലതെന്നുമാണ് പ്രജ്വലിന്റെ അഭിപ്രായം. മുത്തച്ഛന്‍ ദേവഗൗഡ ഉള്‍പ്പെടെ പല മുതിര്‍ന്ന നേതാക്കളും കനത്ത തോല്‍വി എറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രജ്വലിന്റെ രാജി സന്നദ്ധത. ഇതേ പറ്റി ജെ.ഡി.എസ് നേതാക്കളുടെ അഭിപ്രായം പുറത്തു വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."