HOME
DETAILS

കൈനാട്ടി നാദാപുരം റോഡ് വികസനം ഭൂമി ഏറ്റെടുക്കലിനെ ചൊല്ലി നിര്‍മാണം ഇഴയുന്നു

  
backup
September 10, 2018 | 5:57 AM

%e0%b4%95%e0%b5%88%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5

നാദാപുരം: കൈനാട്ടി നാദാപുരം റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കാനിരിക്കെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം.
കൈനാട്ടി മുതല്‍ നാദാപുരം വരെ പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ നവീകരണം നടത്താനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനായി നാല്‍പത്തിയൊന്ന് കോടി രൂപയും വകയിരുത്തിയിട്ടുണ്ട് .വടകര കുറ്റ്യാടി , നാദാപുരം നിയോജക മണ്ഡലങ്ങളിലെ ആറ് ഗ്രാമപഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത് .
ഇതില്‍ നാദാപുരം ബസ് സ്റ്റാന്‍ഡ് മുതല്‍ കുറ്റ്യാടി , വരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിഷ്‌കരണ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു.
പുറമേരി , എടച്ചേരി,ഒഞ്ചിയം,ഏറാമല,ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലെ നിര്‍മാണ ജോലിയാണ് ഇപ്പോള്‍ ആരംഭിക്കാനിരിക്കുന്നത്.
പ്രദേശത്തെ ഭൂഉടമകളും കച്ചവടക്കാരുമാണ് എതിര്‍പ്പുമായി രംഗത്തുള്ളത്. റോഡ് വീതി കൂട്ടുമ്പോള്‍നഷ്ടപ്പെടുന്ന ഭൂമിക്കും കടകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പുറമേരി വാട്ടര്‍ ടാങ്ക് പരിസരത്തെ പുറംപോക്ക് ഭൂമി റോഡ് വികസനത്തിന് വേണ്ടി ഏറ്റെടുക്കാത്തതിനെ ചൊല്ലിയും തര്‍ക്കമുണ്ട്. വാട്ടര്‍അതോറിറ്റിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ കഴിയുകയില്ലെന്നും ഏറ്റെടുക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണമെന്നുമാണ് ഉദ്യേഗസ്ഥര്‍ പറയുന്നത്.
വടകരനിന്നും മാനന്തവാടിയിലേക്കും ബംഗുളുവുരുവിലേക്കുമുള്ള എളുപ്പവഴിയായി ഉപയോഗിക്കുന്നത് ഇത് വഴിയാണ്.
റോഡിന്റെ വീതിക്കുറവ് കാരണംഎപ്പോഴും ഗതാഗത കുരുക്ക് പതിവാണ് . പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അനുവദിച്ച ഫണ്ടാണ് തര്‍ക്കങ്ങളും സ്ഥല ലഭ്യതയുടെ കുറവും കാരണം ഇഴയുന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  2 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  2 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  2 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  2 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  2 days ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  2 days ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  2 days ago
No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  2 days ago
No Image

ചാരുംമൂട്ടിൽ കാർ അഭ്യാസത്തിനിടെ അപകടം: വഴിയാത്രക്കാരന് ഗുരുതര പൊള്ളലേറ്റു; ഡ്രൈവർ കസ്റ്റഡിയിൽ

Kerala
  •  2 days ago