HOME
DETAILS

എവറസ്റ്റ് കീഴടക്കി ഇറങ്ങുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു; തിരക്കുമൂലം വരിനില്‍ക്കേണ്ടിവന്നത് 12 മണിക്കൂര്‍

  
backup
May 24 2019 | 20:05 PM

%e0%b4%8e%e0%b4%b5%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%87%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാന്‍ വന്നവരുടെ എണ്ണം കൂടിയതോടെ ഏറെ നേരം വരിനിന്ന് ക്ഷീണിച്ച് രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നുപേര്‍ പര്‍വതാരോഹണത്തിനിടെ മരിച്ചു.
ഇന്ത്യക്കാരായ കല്‍പന ദാസ്(52), നിഹാല്‍ ഭഗ്‌വാന്‍ (27) എന്നിവരും 65കാരനായ ആസ്‌ത്രേലിയക്കാരനുമാണ് ഇന്നലെ മരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെയാണ് കല്‍പന ദാസും നിഹാല്‍ ഭഗ്‌വാനും മരിച്ചത്.
കൊടുമുടി കയറാന്‍ കണക്കില്ലാതെ ആളുകള്‍ വന്നതുമൂലമുണ്ടായ തിരക്കാണ് ഇവരുടെ മരണത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിരക്കില്‍ പെട്ട് 12 മണിക്കൂറാണ് നിഹാലിന് വരിയില്‍ നില്‍ക്കേണ്ടിവന്നത്.
ഷെര്‍പ ഗൈഡ് അദ്ദേഹത്തെ ക്യാംപ് നാലിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എവറസ്റ്റിന്റെ ഉച്ചിയിലെത്താറായപ്പോഴാണ് ആസ്‌ത്രേലിയക്കാരന്‍ മരിച്ചത്.
ഇതോടെ ഒരാഴ്ചയ്ക്കിടെ എവറസ്റ്റ് കീഴടക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ത്യക്കാരിയായ അഞ്ജലി കുല്‍ക്കര്‍ണി കഴിഞ്ഞ ബുധനാഴ്ച ഇവിടെ മരിച്ചിരുന്നു. ഇതു കൂടാതെ ഏഴുപേര്‍ കൂടി ഈ സീസണില്‍ മരിച്ചിട്ടുണ്ട്. രണ്ടുപേരെ കാണാതാവുകയും ചെയ്തു. 2015ല്‍ ഹിമപാതത്തില്‍ പെട്ട് ബേസ് ക്യാംപില്‍ വച്ച് 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.
200 പേരാണ് ഇന്നലെ എവറസ്റ്റ് കയറാന്‍ വന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പര്‍വതാരോഹകര്‍ അതിരാവിലെ തന്നെ ക്യാംപ് നാലിലെത്തിയിരുന്നു. എന്നാല്‍ 8,848 മീറ്റര്‍ ഉയരത്തിലെത്തുന്നതിന് ഇവര്‍ക്ക് രണ്ടു മണിക്കൂറോളം കൊടുംതണുപ്പില്‍ വരിനില്‍ക്കേണ്ടി വന്നതായി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ സര്‍ക്കാര്‍ 381 പേര്‍ക്ക് മല കയറാന്‍ അനുമതി നല്‍കിയതാണ് തിരക്ക് കൂടാനിടയാക്കിയതെന്ന് വാര്‍ത്തയുണ്ട്. വന്‍തോതില്‍ വരുമാനം ലഭിക്കുന്നതിനാലാണിത്. ഒരുവര്‍ഷം ശരാശരി 11,000 ഡോളറാണ് ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള മലകയറ്റ കാലത്ത് നേപ്പാളിനു ലഭിക്കുന്നത്. നേപ്പാളികളായ ഷെര്‍പ ഗൈഡുകളെ കൂടി കൂട്ടുമ്പോള്‍ ഇത്തവണ മല കയറുന്നവരുടെ എണ്ണം 750 കവിയും. ഇതിനു പുറമെ ടിബറ്റ് വഴി വേറെ 140 പേര്‍ക്കു കൂടി എവറസ്റ്റ് കയറാന്‍ അനുമതി കിട്ടിയിട്ടുണ്ട്.
1953ല്‍ എഡ്മണ്ട് ഹിലാരിയും ഷെര്‍പയായ ടെന്‍സിങ് നോര്‍ഗെയും ആദ്യമായി എവറസ്റ്റ് കീഴടക്കിയ ശേഷം ഇതുവരെ 4,400 പേര്‍ എവറസ്റ്റ് കീഴടക്കിയതായാണ് നേപ്പാള്‍ ടൂറിസം വകുപ്പിന്റെ കണക്ക്. നേപ്പാളി ഷെര്‍പയായ കാമി രിത 24 തവണ എവറസ്റ്റ് കീഴടക്കി ചരിത്രം രചിച്ചത് കഴിഞ്ഞ ദിവസമാണ്. മലയാളിയായ പട്ടാമ്പി സ്വദേശി അബ്ദുല്‍ നാസറും ഈ സീസണില്‍ എവറസ്റ്റ് കീഴടക്കിയവരില്‍ പെടുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago