എം.പി ഫണ്ട് വിനിയോഗം എ. സമ്പത്ത് എം.പി മുന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എം.പി ഫണ്ട് വിനിയോഗത്തില്‍ എ. സമ്പത്ത് എം.പി ഒന്നാമത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 219 പദ്ധതികള്‍ക്കായി 12.31 കോടി രൂപയാണ് എം.പി ഫണ്ടില്‍ നിന്ന് അദ്ദേഹം ചെലവഴിച്ചത്.
ഇതില്‍ 163 പ്രവൃത്തികളും പൂര്‍ത്തിയായി. ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവൃത്തികളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റെടുത്തതില്‍ ഏറെയുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എം.പി ലാഡ് അവലോകന യോഗത്തില്‍ എം.പി യുടെ പ്രതിനിധി ജാഹിര്‍ ഹുസൈന്‍ അറിയിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം 90 പദ്ധതികള്‍ക്കായി എട്ട് കോടി രൂപ വകയിരുത്തി. മണ്ഡലത്തിലെ പ്രാഥമികാരോഗ്യം മുതല്‍ക്കുള്ള എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ജഗല്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."