HOME
DETAILS

ഈ ജനവിധി നമ്മുടെ തലവിധി

  
backup
May 25 2019 | 05:05 AM

ee-janavidhi-nammude-thalavidhi-25-05-2019

ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം വല്ലാതെ പ്രതികൂലമായി ബാധിച്ചുവെന്ന് ചിലര്‍ സ്വകാര്യമായും അപൂര്‍വം ചിലര്‍ പരസ്യമായും പറഞ്ഞു തുടങ്ങിയിരിക്കുന്നു. കളവുമാത്രം പറയുകയും കള്ളത്തരങ്ങള്‍ എമ്പാടും കാട്ടിക്കൂട്ടുകയും ചെയ്യുന്നയാളെ കള്ളന്‍ എന്നല്ലാതെ എന്തു വിളിക്കാന്‍ കള്ളന്‍ എന്ന് രാഹുല്‍ വിളിച്ചതല്ല. ഇന്ത്യയുടെ കാവല്‍ക്കാരനാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രിക്ക് ഉരുളയ്ക്കുപ്പേരി പോലെ വിമര്‍ശനശരം എറിയുകയാണ് രാഹുല്‍ ചെയ്തത്. ഇതൊരു മികച്ച രാഷ്ട്രീയ നേതാവിന്റെ പ്രസംഗപാടവമായേ കാണേണ്ടതുള്ളൂ.
നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചുവര്‍ഷം എത്രയെത്ര കള്ളത്തരങ്ങളാണു പറഞ്ഞത്. ബാല്യകാലത്തെക്കുറിച്ച്, യൗവനത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ച്, വിവാഹത്തെക്കുറിച്ച് ഇങ്ങനെ എല്ലാ കാര്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പറഞ്ഞു. ചിലതൊക്കെ പിന്നീടദ്ദേഹം അറിഞ്ഞും അറിയാതെയും തിരുത്തി. ഒരിക്കല്‍ മോദി പറഞ്ഞു, ഏഴാം വയസ്സില്‍ ബട്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ അച്ഛനോടൊപ്പം ചായക്കടയില്‍ ജോലി ചെയ്തിട്ടുണ്ടെന്ന്. 1950ല്‍ ജനിച്ച മോദി ഏഴാം വയസിലും എട്ടാം വയസ്സിലും ബട്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കില്ല, കാരണം ഇവിടെ സ്റ്റേഷന്‍ വരുന്നത് 1973ലാണ്. മോദിയുടെ കണക്കനുസരിച്ച് കോളജ് പഠനമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയ സമയമാവുമത്. ഇദ്ദേഹം അവകാശപ്പെടുന്ന ബിരുദം എന്റയര്‍ പൊളിറ്റിക്‌സ് ആണ്. ജി.എസ് പ്രദീപിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ഈ വിഷയത്തില്‍ ബിരുദമുള്ള ലോകത്തിലെ ഏക വ്യക്തി മോദിയാവും. കാരണം ലോകത്ത് ഒരു സര്‍വകലാശാലയും ഇങ്ങനെ ഒരു വിഷയത്തില്‍ ബിരുദം നല്‍കുന്നില്ല. പഠിച്ച കോളജിനെപ്പറ്റിയോ പഠിപ്പിച്ച അധ്യാപകരെപ്പറ്റിയോ കൂടെ പഠിച്ചവരെപ്പറ്റിയോ ഒന്നും ഒരു വിവരവുമില്ല.
2012 വരെ മോദി മത്സരിച്ച തെരഞ്ഞെടുപ്പിലൊന്നും വിവാഹിതനാണെന്ന് പറഞ്ഞിരുന്നില്ല. 2014ലാണ് ആദ്യമായി വിവാഹിതനാണെന്ന് രേഖപ്പെടുത്തിയത്. കാര്യങ്ങള്‍ എന്തായാലും അദ്ദേഹത്തെ അഭിനന്ദിച്ചേ പറ്റൂ. ഇത്ര വലിയ ഒരു തെരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയശ്രീലാളിതനായി അധികാരത്തിലെത്തുന്ന മോദിക്ക് ഒരു ബിഗ് സല്യൂട്ട്. തെരഞ്ഞെടുപ്പില്‍ മണി ഉണ്ടായി, മസില്‍ പവര്‍ ഉണ്ടായി, മീഡിയാ പവര്‍ ഉണ്ടായി എന്നൊന്നും ഇനി ആരോപിച്ചിട്ടു കാര്യമില്ല.


19 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍, കൃത്യമായി പറഞ്ഞാല്‍ 18,94,219 വോട്ടിങ് യന്ത്രങ്ങള്‍ കാണാതായത്രെ. കോടതിയുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഈ താളപ്പിഴകള്‍ പുറത്തുകൊണ്ടുവന്നത്. വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സുതാര്യത ഇല്ലത്രെ. ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബംഗളൂരുവിലെ ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ആവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. ഈ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും വിവരാവകാശപ്രകാരം കിട്ടിയ കണക്കുകള്‍ ഞെട്ടിക്കുന്നതാണത്രെ.


ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏറ്റവും ദൈര്‍ഘ്യമേറിയതായിരുന്നു. 39 ദിവസം നീണ്ടുനിന്ന ഏഴു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ്. ഇതിനിടയില്‍ തന്നെ ആക്ഷേപങ്ങള്‍ എമ്പാടുമുണ്ടായി. അമേഠിയിലെ സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കടത്തുന്ന ദൃശ്യം ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സമൂഹം കണ്ടതാണ്. ബിഹാറില്‍ വലിയ ലോറികളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അസമയത്ത് സ്‌ട്രോങ് റൂമില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്നതും വേദനയോടെ നോക്കിനില്‍ക്കാനേ നമുക്ക് കഴിഞ്ഞുള്ളൂ. ഉത്തര്‍പ്രദേശിലെ ചില ഗ്രാമങ്ങളില്‍ ബി.ജെ.പിക്കാര്‍ എത്തി 500 രൂപ വീതം കൊടുത്ത് കൈയില്‍ മഷി പുരട്ടി വോട്ട് ചെയ്യാന്‍ വരേണ്ട എന്നു പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് നമ്മള്‍ കണ്ടു. ചില ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ സ്ത്രീകളും ഗ്രാമീണരുമെത്തുമ്പോള്‍ ബി.ജെ.പി ഏജന്റ് പോയി വോട്ട് ചെയ്യുന്നതും കണ്ടു.എന്തു വിലകൊടുത്തും ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു നില്‍ക്കുന്നതില്‍ പ്രതിപക്ഷത്തിനു വീഴ്ചപറ്റി. പ്രതിപക്ഷ മുന്നണിയിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ കേരളത്തിലെ യു.ഡി.എഫ് പോലെ യു.പി.എ ശക്തമാക്കുകയും മമതയും മായാവതിയും അഖിലേഷുമൊക്കെ അതിന്റെ ഭാഗമാവുകയും ചെയ്യണമായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ തയാറാകണമായിരുന്നു. എങ്കില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമായിരുന്നു. ഇതിനു സംവിധാനമുണ്ടാക്കേണ്ടതിനു പകരം ഭരണത്തിലെത്തിയാല്‍ ആരു പ്രധാനമന്ത്രിയാകണമെന്ന ധാരണ പോലുമുണ്ടാക്കാനായില്ല. രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് ഡി.എം.കെ നേതാവ് സ്റ്റാലിന്‍ ഒന്നിലേറെ തവണ പറഞ്ഞെങ്കിലും അത് ഏറ്റുപറയാന്‍ പോലും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കള്‍ തയാറായില്ല. അങ്ങനെ തയാറായിരുന്നുവെങ്കില്‍ പോലും ചിത്രം മറ്റൊന്നാകുമായിരുന്നു. തമിഴ്‌നാട്ടില്‍ നേടിയ വിജയം ഇതിന്റെ തെളിവാണ്. ഓരോരുത്തരും പ്രധാനമന്ത്രിക്കുപ്പായമിട്ടു രംഗത്തുവന്ന കാഴ്ച പരിഹാസ്യമായി. മമതയും മായാവതിയും ചന്ദ്രബാബു നായിഡുവും ഇങ്ങനെ പലരും പ്രധാനമന്ത്രിപദം സ്വപ്നം കണ്ടു.


അവിശ്വസനീയമായ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തുകയാണ്. ഇനി പരിതപിച്ചിട്ടു കാര്യമില്ല. മോദി സര്‍ക്കാരിനെ ഹൃദയപൂര്‍വം നമുക്ക് അഭിനന്ദിക്കാം. നല്ലതുമാത്രം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടരുത്. ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണ്. ഇത് ഒരു പരീക്ഷണമാണ്. ഇതിനെക്കാള്‍ വലിയ പരീക്ഷണങ്ങളും ഉണ്ടായേക്കാം. ഈ പരീക്ഷണത്തില്‍ വിജയിക്കാന്‍ നമുക്കു കഴിയണം. സംഭവിച്ചതെല്ലാം നല്ലതിനെന്ന് കരുതി ആശ്വസിക്കാം. ഇനി സംഭവിക്കാനുള്ളതും നല്ലതിനാവട്ടെ. അങ്ങനെ കരുതാനേ പാടുള്ളൂ. പ്രത്യേകിച്ച് വിശ്വാസികള്‍ അങ്ങനെ തന്നെ കരുതണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago