HOME
DETAILS

മത്സ്യ തൊഴിലാളികള്‍ മറ്റുള്ളവരുടെ വേദന അറിയുന്നവര്‍ : പ്രൊഫ. രവീന്ദ്രനാഥ്

  
backup
September 10 2018 | 07:09 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1

കയ്പ്പമംഗലം: മറ്റുള്ളവരുടെ വേദന സ്വന്തം വേദനയെന്ന് മനസ്സിലാക്കിയവരാണ് മത്സ്യതൊഴിലാളികളെന്ന് പ്രൊഫ.സി.രവീന്ദ്രനാഥ്. മാനവികതയും മനുഷ്യത്വവും എന്താണെന്ന് അവര്‍ നമ്മുക്ക് മനസ്സിലാക്കി തന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം പുനരധിവാസത്തിലും നിരവധി ആളുകള്‍ മാതൃക കാണിക്കുന്നു. സംഭാവനകളായും വീട്ടുപകരണങ്ങളായും സമൂഹത്തിലെ വേദനകള്‍ മാറ്റുന്നു.
പുതിയൊരു സംസ്‌കാരത്തിലൂടെ പൂനര്‍നിര്‍മ്മാണപ്രക്രിയയില്‍ അവര്‍ പങ്കാളിയാവുന്നുവെന്നും മന്ത്രി പറഞ്ഞു. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളില്‍ സംഘടപ്പിച്ച ദുരിതാശ്വാസ കിറ്റു വിതരണവും ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വീകരിക്കലിന്റെയും പ്രളയകെടുതിയില്‍ രക്ഷകരായ മത്സ്യതൊഴിലാളികളെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്തി പ്രൊഫ.സി.രവീന്ദ്രനാഥ് . ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ വ്യക്തികള്‍ നല്‍കിയ ഫണ്ട് മന്തി സ്വീകരിച്ചു.
200 ഓളം ദുരിതിബാധിതരായ കുടുംബങ്ങള്‍ക്ക് ദുരിതാശ്വസ കിറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. സര്‍ക്കാരിലേക്ക് പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ വ്യക്തികള്‍ കൈമാറിയ ഭൂമി മന്ത്രി ഏറ്റെടുത്തു.
മത്സ്യതൊഴിലാളികളെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുകോയ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി അംഗങ്ങളായ എം.എ വിജയന്‍, സി.കെ കിരിജ, പഞ്ചായത്ത് അംഗങ്ങള്‍ ബിന്ദു ലോഹിദാക്ഷന്‍, പി.വി സതീശന്‍, പി.എ സുധീര്‍, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ജലീല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു

Kerala
  •  2 days ago
No Image

അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ 

Cricket
  •  2 days ago
No Image

കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

Kerala
  •  2 days ago
No Image

ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

ഇറാന്‍  തുറമുഖത്തെ സ്‌ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  2 days ago
No Image

മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം

National
  •  2 days ago
No Image

കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം

Football
  •  2 days ago
No Image

കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു

Kerala
  •  2 days ago
No Image

കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

National
  •  2 days ago