
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

ദുബൈ: പത്തുവയസുകാരനെ പിതാവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ച് ദുബൈ പൊലിസ്. പത്തുവയസുകാരനായ കുട്ടി, പിതാവിന്റെ ക്രൂരമായ മര്‍ദനത്തെക്കുറിച്ച് ദുബൈ പൊലിസിന്റെ സ്മാര്‍ട്ട് ആപ്പ് വഴി പരാതി നല്‍കുകയായിരുന്നു. മര്‍ദനത്തിന്റെ ഫലമായി കുട്ടിയുടെ ശരീരത്തില്‍ ചതവുകളും പാടുകളും ഉണ്ടായിരുന്നു. സ്കൂളിലെ കൂട്ടുകാര്‍ പരുക്കുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കുട്ടി ശ്രമിച്ചിരുന്നു.
'കുട്ടിയുടെ പിതാവ് വളരെ കഠിനമായാണ് കുട്ടിയോട് പെരുമാറിയത്, എന്തിന്റെ പേരിലാണ് തന്നെ മര്‍ദിക്കുന്നതെന്ന് കുട്ടിക്ക് അറിയില്ലായിരുന്നു,' ചൈല്‍ഡ് ആന്‍ഡ് വുമണ്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. അലി അല്‍ മട്രൗഷി വ്യക്തമാക്കി.
സ്കൂളിന്റെ ഇടപെടല്‍
കുട്ടിയുടെ ശരീരത്തിലെ പാടുകളും പഠനത്തിലെ പിന്നാക്കംപോക്കും സ്കൂള്‍ മാനേജ്മെന്റ് ശ്രദ്ധിച്ചിരുന്നു. സ്കൂളിലെ സാമൂഹിക പ്രവര്ത്തകന് കുട്ടിയുമായി സംസാരിച്ച ശേഷം, ദുബൈ പൊലിസിന്റെ സഹായം തേടാന്‍ ആവശ്യപ്പെടുകയായിരുന്നു.
'ശിക്ഷിക്കപ്പെടുമെന്ന ഭയം മൂലം കുട്ടി ആദ്യം പരാതിപ്പെടാന്‍ മടിച്ചു. എന്നാല്‍, സാമൂഹിക പ്രവര്‍ത്തകന്റെ പിന്തുണയോടെ അവന് പരാതി നല്കി,' അല്‍ മട്രൗഷി പറഞ്ഞു.
പിതാവിന്റെ പ്രതികരണവും നടപടികളും
പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍, മകനെ പീഡിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'മൂത്ത മകനെ ശക്തനാക്കാന്‍ താന്‍ വളര്‍ന്ന അത രീതി ഉപയോഗിച്ചതാണ്,' അദ്ദേഹം പറഞ്ഞു. എന്നാല്‍, അമിതമായ മര്‍ദനവും ക്രൂരമായ പെരുമാറ്റവും കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കുകയും പഠന നിലവാരം കുറയ്ക്കുകയും സമപ്രായക്കാരില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്തു.
ശിശുവനിതാ സംരക്ഷണ വകുപ്പ് കുട്ടിയുടെ പിതാവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പെരുമാറ്റത്തില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം.
'ഇത്തരം രക്ഷാകര്‍തൃത്വ രീതി പൂര്‍ണമായും തെറ്റാണ്, നിയമപ്രകാരം ശിക്ഷാര്‍ഹമാണ്,' അല്‍ മട്രൗഷി ഊന്നിപ്പറഞ്ഞു.
പിന്തുണയും പുനരധിവാസവും
ദുബൈ പൊലിസ് കുട്ടിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും, പങ്കാളികളുമായി സഹകരിച്ച് സാമൂഹികമാനസിക പുനരധിവാസവും കൗണ്‍സിലിംഗും നല്‍കുമെന്നും അല്‍ മട്രൗഷി അറിയിച്ചു. ഉചിതമായ നിയമനടപടികളും വകുപ്പ് സ്വീകരിക്കുന്നുണ്ട്.
റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനങ്ങള്‍
കുട്ടികള്‍ക്കെതിരായ അക്രമങ്ങളോ ദുരുപയോഗങ്ങളോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ദുബൈ പൊലിസ് ജനറല്‍ കമാന്‍ഡ് പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. പരാതികള്‍ രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ദുബൈ പൊലിസിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ഔദ്യോഗിക വെബ്സൈറ്റ്, 901 എന്ന ഹെല്പ്പ്ലൈന് നമ്പര്‍ എന്നിവ ലഭ്യമാണ്. അല്ലെങ്കില്‍, അല്‍ ത്വാര്‍ പ്രദേശത്തെ ജനറല്‍ കമാന്‍ഡ് ആസ്ഥാനത്തുള്ള ചില്‍ഡ്രന്‍സ് ഒയാസിസ് നേരിട്ട് സന്ദര്‍ശിക്കാം.
Dubai Police have launched an investigation after receiving a complaint about a 10-year-old boy who was severely beaten by his father. The case has raised concerns about child abuse and the need for stronger protection measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 19 hours ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 19 hours ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 19 hours ago
വയനാട് സ്വദേശി ഇസ്റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 19 hours ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 19 hours ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 20 hours ago
വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും
National
• 20 hours ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 21 hours ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 21 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 21 hours ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 21 hours ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• a day ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• a day ago
യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം
uae
• a day ago
ബഹ്റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം
bahrain
• a day ago
റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ
uae
• a day ago
ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Kerala
• a day ago
ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• a day ago
57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• a day ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• a day ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• a day ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• a day ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• a day ago