HOME
DETAILS
MAL
ശ്രീലങ്കയില്‍നിന്ന് ബോട്ട്: തീരദേശത്ത് കനത്ത ജാഗ്രത
backup
May 25 2019 | 21:05 PM
തിരുവനന്തപുരം: ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ മിനിക്കോയ് ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ട് നീങ്ങുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എല്ലാ തീരദേശ പൊലിസ് സ്റ്റേഷനുകളും ജാഗ്രത പാലിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജി.പി നിര്‍ദേശം നല്കി.
തീരദേശ പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒമാര്‍ക്കും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബോട്ട് പട്രോളിങ്ങും കോസ്റ്റല്‍ ബീറ്റും ശക്തമാക്കണമെന്നും കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അവബോധം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."