അണ്ണാ ഡി.എം.കെ: ഒ.പി.എസ് പക്ഷം നേതാക്കള്‍ കൂറുമാറുമെന്ന് പളനിസാമി
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗവും തമ്മിലുള്ള ലയനം അനന്തമായി നീളുന്നതിനിടയില്‍ മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പക്ഷത്തുനിന്ന് കൂടുതല്‍ നേതാക്കള്‍ തങ്ങളുടെ പക്ഷത്തേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പളനിസാമി പക്ഷം നേതാക്കള്‍ അവകാശപ്പെട്ടു.
കൂടുതല്‍ നേതാക്കള്‍ തങ്ങളുടെ പക്ഷത്തേക്ക് എത്തുമെന്നതില്‍ സംശയമില്ലെന്നും അത് അടുത്തു തന്നെ സംഭവിക്കുമെന്നും ധനകാര്യ മന്ത്രിയും പളനിസാമി പക്ഷത്തെ പ്രമുഖ നേതാവുമായ ഡി. ജയകുമാര്‍ പറഞ്ഞു.
എന്നാല്‍ ജയകുമാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വസ്തുത ശരിയാണെന്നും പല മന്ത്രിമാരും തങ്ങളുടെ പക്ഷത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമുഖ ഒ.പി.എസ് പക്ഷം നേതാവും മുന്‍മന്ത്രിയുമായ എസ്.സെമ്മലൈ പറഞ്ഞു.
ഉപ്പിന്റെ കാഠിന്യം കൊണ്ട് ബോട്ട് ദ്രവിക്കുന്നതുപോലെ പനീര്‍ശെല്‍വം ക്യാംപ് ദ്രവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പളനിസാമി പക്ഷം അവകാശപ്പെടുന്നത്. 2021 വരെ സര്‍ക്കാര്‍ ഭരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും പളനിസാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."