മൊബൈലില്‍ നിന്നുള്ള റേഡിയേഷന് കുറയ്ക്കുമെന്ന് അവകാശവാദം; ചാണകചിപ്പുമായി രാഷ്ട്രീയ കാമധേനു ആയോഗ്
ന്യൂഡല്‍ഹി: മൊബൈലില്‍ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാന്‍ ചാണകം സഹായിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് വല്ലഭായ് കത്തിരിയ. ഇതിനായി ചാണകത്തില്‍ നിര്‍മിച്ച ഒരു ചിപ്പ് രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കി.
ഇത് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ നിന്നുള്ള വികിരണം കുറയ്ക്കുന്നുവെന്നും ഇത് രോഗങ്ങള്‍ക്കെതിരായ ഒരു സംരക്ഷണമാകുമെന്നും കത്തിരിയ അവകാശപ്പെട്ടു.
കാമധേനു ദീപാവലി അഭിയാന് എന്ന പേരില്‍ തുടക്കം കുറിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. ചാണകത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം.
'ചാണകം എല്ലാവരേയും സംരക്ഷിക്കും, ഇത് വികിരണ വിരുദ്ധമാണ് ... ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു .. റേഡിയേഷന് കുറയ്ക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഒരു റേഡിയേഷന് ചിപ്പാണ് ഇത്. ഇത് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടും.''- ചിപ്പ് പുറത്തിറക്കിക്കൊണ്ട് കത്തിരിയ പറഞ്ഞു.
ഈ ദീപാവലിയില്‍ ചൈനയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വല്ലഭായ് കതിരിയ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."