HOME
DETAILS
MAL
മണ്ണൂര്‍ വടക്കുമ്പാടിന്റെ സ്വപ്നം വെള്ളത്തില്‍
backup
May 10 2017 | 04:05 AM
ചാലിയം: മണ്ണൂര്‍ വടക്കുമ്പാട് റെയില്‍വേ അണ്ടര്‍പാസില്‍ മഴവെള്ളം കെട്ടിനിന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് മല്‍ഗോവ മണ്ണൂരിന്റെ പ്രവര്‍ത്തകര്‍ മോട്ടോര്‍വച്ച് വെള്ളം വറ്റിച്ചതോടെയാണ് യാത്രക്കാരുടെ ദുരിതം താല്‍ക്കാലികമായി അവസാനിച്ചത്. താഴ്ന്ന സ്ഥലമായതിനാല്‍ ഒരു ചെറിയ മഴപോലും വടക്കുമ്പാട് നിവാസികളെ ദുരിതത്തിലാക്കുകയാണ്.
എം.കെ രാഘവന് എം.പിയുടെ നിരന്തരമായ ഇടപെടലിലൂടെ മൂന്നുകോടി രൂപ ചെലവില്‍ സബ്വേ നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ പഞ്ചായത്ത് ബോര്‍ഡിന് സാധിക്കാത്തതിനാല്‍ റെയില്‍വേ തല്ക്കാലം പണി അവസാനിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി ഇതിനുവേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."