എം.എസ്.എഫ് മാര്‍ച്ചും ധര്‍ണയും നടത്തി
കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസിന്റെ കീഴില്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി(എം.ഐ.ഇ.ടി) എന്ന സ്ഥാപനത്തിന്റെ മറവില്‍ നടത്തിയ വ്യാജകോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പിനിരകളായ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിത സത്യഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് കുന്ദമംഗലം മണ്ഡലം മര്‍ക്കസിലേക്ക് മാര്‍ച്ച് ധര്‍ണയും നടത്തി.
ധര്‍ണ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എ.പി അബ്ദുസ്സമദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി സൈഫുദ്ദീന് അധ്യക്ഷനായി. പഞ്ചായത്ത യൂത്ത് ലീഗ് പ്രസിഡന്റ് ഒ. സലീം, സെക്രട്ടറി എന്‍.എം യൂസുഫ്, സി അബ്ദുല്‍ ഗഫൂര്‍, മെഡി.ഫെഡ് സംസ്ഥാന ചെയര്മാന് ഡോ.വി.ഇ സിറാജുദ്ദീന് സംസാരിച്ചു.
ഷമീര്‍ പാഴൂര്‍, ദാനിഷ് മുണ്ടുപാലം, നവാസ് പുത്തലത്ത്, ഷാഫി കാരന്തൂര്‍, അന്‍സാര്‍ പെരുവയല്‍, സി.എം മുഹമ്മദ്, ജുനൈദ് പെരിങ്ങൊളം, അഫ്സല് ആബിദ്, ജി.കെ ഉബൈദ്, അന്‍ഫാസ്, റജീബ്, സാബിത്ത്, ഷിഹാദ് പൊന്നാരി മീത്തല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."