സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം: കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സര്‍വകലാശാല ആക്ഷന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ അലംഭാവം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളീയര്‍ക്ക് തൊഴില്‍ നേടിത്തരുന്നതും കേരളത്തിന്റെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തതുമായ ഈ പ്രശ്‌നം ഇനിയും നീട്ടരുത്. അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ സമരങ്ങളും നല്‍കിയ നിവേദനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ എം.എ സമദ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഡോ. എം.എസ് മൗലവി, ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തേവലക്കര അലിയാരു കുഞ്ഞ് മൗലവി, കെ.എ.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.തമീമുദ്ദീന്‍, ഡോ. എ.നിസാറുദ്ദീന്‍, എം.ഇമാമുദ്ദീന്‍, അബ്ദുല്ലാ മൗലവി, ഡോ. എം.അബ്ദുല്‍ സലാം, ഡോ. എ.എം മുഹമ്മദ് ബഷീര്‍, പ്രഫ. ഇ.ഷറഫുദ്ദീന്‍, ഡോ. എസ്.എ ഷാനവാസ്, ഡോ. എം. ബഷീര്‍, മുഹമ്മദ് കബീര്‍, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."