പ്രളയ സെസ് ഈടാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള പകപോക്കല്‍: ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമായാണ് പ്രളയ സെസ് അടിച്ചേല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പേരുകളില്‍ ഇപ്പോള്‍ അധിക നികുതി ഈടാക്കുന്നുണ്ട്. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേല്‍പ്പിച്ചത്.
സേവനനികുതി അഞ്ച് ശതമാനം ഏര്‍പ്പെടുത്തിയത് കൂടാതെയാണ് അധിക നികുതി. ഭൂമിയുടെ ന്യായവില നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ഈ നികുതികള്‍ കൊണ്ട് സാധാരണക്കാര്‍ വീര്‍പ്പുമുട്ടുമ്പോഴാണ് ഒരു ശതമാനം സെസ് കൂടി നല്‍കേണ്ടിവരുന്നത്.കുടിശികയുള്ള നികുതി പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത ധനവകുപ്പാണ് ജനങ്ങളെ കൂടുതല്‍ പിഴിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ലഭിച്ച സംഭാവനകള്‍ ഉപയോഗിച്ച് അര്‍ഹര്‍ക്ക് സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
പുനരധിവാസ പ്രവര്‍ത്തനത്തിനായി ലഭിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാന്‍ കഴിയാത്ത കഴിവുകെട്ട സര്‍ക്കാരാണ് വീണ്ടും ജനങ്ങളുടെമേല്‍ കുതിരകയറുന്നത്.
പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."