HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ബി.പി.ഒ.യെ ഉപരോധിച്ചു
backup
May 10 2017 | 04:05 AM
മാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ മാനന്തവാടി ബി.പി.ഒയെ ഉപരോധിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പഞ്ചായത്ത് അംഗങ്ങള്‍ എന്‍.ആര്.ഇ.ജി ബി.പി.ഒ കുഞ്ഞീത് കുട്ടിയെ ഉപരോധിച്ചത്. ചര്‍ച്ചക്ക് എത്തിയ തഹസില്‍ദാറെയും ഇവര്‍ ഉപരോധിച്ചു.
തുടര്‍ന്ന് സബ് കലക്ടര്‍ വി.ആര് പ്രേംകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് ജില്ലയില്‍ എത്തുന്ന തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെ മുന്നില്‍ വിഷയം അവതരിപ്പിച്ച് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിച്ചു. ഭരണ സമിതി അംഗങ്ങളായ ഷൈമ മുരളിധരന്, ബാബു ഷജില്‍ കുമാര്‍, ബെന്നി ആന്റണി, റഫീഖ്, എം.ജി ബാബു, എല്‍സി ജോയ്, ശശികുമാര്‍ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."