പശു സംരക്ഷകരുടെ കൊലക്കിരയായ ഖാസിമിന്റെ കുടുംബത്തിന് യൂത്ത്‌ലീഗിന്റെ ബൈത്തുറഹ്്മ
ഹാപൂര്‍: ഉത്തര്‍പ്രദേശില്‍ ഹാപൂരില്‍ കഴിഞ്ഞ വര്‍ഷം പശു സംരക്ഷകരുടെ കൊലക്കിരയായ മുഹമ്മദ് ഖാസിമിന്റെ കുടുംബത്തിന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനം ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍ നിര്‍വഹിച്ചു. ഖാസിമിന്റ നാടായ പിലക്വയിലെ പൗരപ്രമുഖരെയും മീററ്റ് ജില്ലയിലെ മുസ്‌ലിം ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തി ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റിയും രൂപീകരിച്ചു.
മുസ്‌ലിം ലീഗ് എല്ലാ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണെന്നതിന് കഴിഞ്ഞ കാലങ്ങളിലെ യു.പിയിലെ തന്നെ പ്രവര്‍ത്തനങ്ങള്‍ തെളിവാണെന്ന് സി.കെ സുബൈര്‍ പറഞ്ഞു. വരും നാളുകളില്‍ യു.പിയില്‍ ശക്തമായി കേന്ദ്രീകരിച്ച് സംഘടനാ അടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഹമ്മദ് ഖാസിം എന്ന ക്ഷീര കര്‍ഷകനെ കഴിഞ്ഞ വര്‍ഷമാണ് ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തിയത്. മൃതശരീരം പൊലിസിനെ സാക്ഷിയാക്കി വലിച്ചിഴച്ച് കൊണ്ടുവരുന്ന ചിത്രം രാജ്യമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ യൂത്ത് ലീഗ് പ്രതിനിധി സംഘം ഒറ്റമുറി വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന്റെ ദൈന്യതകണ്ട് വീട് നിര്‍മിച്ച് നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കാസിം. നാട്ടുകാരനായ മുഹമ്മദ് നഈം നല്‍കിയ അഞ്ച് സെന്റ് ഭൂമിയിലാണ് ബൈത്തുറഹ്മ നിര്‍മിച്ച് നല്‍കുന്നത്. ഉത്തര്‍പ്രദേശ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്കാണ് നിര്‍മാണത്തിന്റെ മേല്‍നോട്ടം. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനുള്ള തയാറെടുപ്പിലാണ് യൂത്ത് ലീഗ് ദേശീയ നേതൃത്വം. കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുള്ള ഇടപെടലും ദേശീയ കമ്മിറ്റി നടത്തും.
യു.പി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആരിഫ് അധ്യക്ഷനായി. അഡ്വ. വി.കെ ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. മീററ്റ് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാന്‍, സയ്യിദ് മര്‍സൂഖ് തങ്ങള്‍, സലീല്‍ ചെമ്പയില്‍, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് മുസീന്‍ സംസാരിച്ചു. ഹാജി ഇസ്്‌ലാമുദീന്‍ ഖുറൈശി ചെയര്‍മാനായും മുഹമ്മദ് സുബൈര്‍ കണ്‍വിനറായും നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."