കൊവിഡിനിടയിലും മേല്‍ക്കോയ്മക്കായി അലോപ്പതി: 'ആഴ്‌സനികം ആല്‍ബം 30' വിതരണം ചെയ്യരുതെന്ന് അലോപ്പതി ഡോക്ടര്‍മാര്‍
പാലക്കാട്: ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സേവനമനുഷ്ടിക്കുന്ന ഹോമിയോ ഡോക്ടര്‍മാര്‍ കൊവിഡ് രോഗികള്‍ക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യരുതെന്ന് അലോപ്പതി വകുപ്പിന്റെ കര്‍ശന നിര്‍ദേശം. കൊവിഡ് പ്രതിരോധത്തില്‍ ഹോമിയോ വിഭാഗം ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മരുന്നായ 'ആഴ്‌സനികം ആല്‍ബം 30' വിതരണം ചെയ്യരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയതായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഐ.എം.എയുടെ ഇടപെടല്‍ മൂലമാണ് അലോപ്പതി വകുപ്പ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം. കൊവിഡ് ചികിത്സയില്‍ ഹോമിയോക്കുള്ള സാധ്യതകള്‍ കൊട്ടിയടക്കുകയാണ് ഐ.എം.എ ലക്ഷ്യമിടുന്നതെന്നാണ് ഹോമിയോ ഡോക്ടര്‍മാരുടെ ആക്ഷേപം.
ആഴ്‌സനികം ആല്‍ബം 30 കഴിച്ചവരില്‍ കൊവിഡ് ബാധയേറ്റാല്‍ തന്നെ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആകുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു ശേഷമാണ് ഇക്കാര്യത്തില്‍ ഐ.എം.എയുടെ ഇടപെടല്‍ ഉണ്ടായതെന്നാണ് മറുപക്ഷത്തിന്റെ വാദം. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ കേന്ദ്ര ആയുഷ് മന്ത്രാലയം ഹോമിയോപ്പതി പ്രതിരോധ മരുന്ന് ആയ ആഴ്‌സനികം ആല്‍ബം 30 വിതരണം ചെയ്യണം എന്ന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ആഴ്‌സനികം ആല്‍ബം 30 ശ്വാസകോശത്തിന്റെ ഉപരിഭാഗത്ത് ഉണ്ടാകുന്ന ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്നും ആയുഷിലെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. വൈറസ് രോഗങ്ങള്‍ ചികിത്സയ്ക്കുന്ന ഘട്ടത്തില്‍ പോലും ഈ മരുന്ന് നല്‍കിയാല്‍ രോഗങ്ങളുടെ കാഠിന്യം കുറയുന്നതായി പഠനങ്ങളും വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."