ഇനി ഇടതിനൊപ്പം: നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി, എം പി സ്ഥാനം രാജിവെക്കും
കോട്ടയം: ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ടീയ തീരുമാനം അറിയിച്ചു. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
38 വര്‍ഷത്തിന് ശേഷമാണ് മുന്നണിമാറ്റം. പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.
യുഡിഎഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ജോസ് കെ മാണി ആരംഭിച്ചത്. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ യുഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."