HOME
DETAILS
MAL
എല്‍.ഡി.എഫിനൊപ്പം തന്നെ: യു.ഡി.എഫിലേക്കെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മാണി സി കാപ്പന്
backup
October 14 2020 | 06:10 AM
പാല: ഇടതുപക്ഷത്തോടൊപ്പം തന്നെ അടിയുറച്ച് നില്‍ക്കുന്നെന്ന് മാണി സി കാപ്പന്. യു.ഡി.എഫിനൊപ്പം എന്‍.സി.പി പോകുമെന്ന വിധത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
പാലാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ല. മുന്നണി പ്രവേശനത്തിന് ഒരു ഉപാധിയും വെച്ചിട്ടില്ലെന്നത് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയതാണ്. പാല ഞങ്ങളുടെ ചങ്കാണ് അതില്‍ ഒരു മാറ്റവുമില്ലെന്നും മാണി സി. കാപ്പന് വ്യക്തമാക്കി.
ജോസ് കെ. മാണി ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എല്‍.ഡി.എഫിനൊപ്പം തന്നെ തുടരുമെന്ന് എന്‍.സി.പി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."